ADVERTISEMENT

ഏലക്കയും ശർക്കരയും  മധുരം പകരുന്ന പാൽ കൊഴുക്കട്ട, വളരെ രുചികരമാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന നല്ലൊരു നാലുമണി പലഹാരം

ചേരുവകൾ

കൊഴുക്കട്ട തയാറാക്കാൻ

  • ഇടിയപ്പപൊടി - 1/2 കപ്പ്
  • നെയ്യ് - 1 ടീസ്പൂൺ
  • തിളച്ച വെള്ളം – 1 കപ്പ്
  • ഉപ്പ് – ഒരു നുള്ള് 

ശർക്കരപ്പാനി

  • ശർക്കര - 200 ഗ്രാം
  • വെള്ളം - 1 കപ്പ്

പാൽ കൊഴുക്കട്ടക്കായി

  • പാൽ - 1 1/2 കപ്പ്
  • വെള്ളം - 1/2 കപ്പ്
  • ഏലയ്ക്കാപൊടി - 1 ടീസ്പൂൺ
  • കട്ടിയുള്ള തേങ്ങാപ്പാൽ - 1 1/2 കപ്പ്

തയാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ നെയ്യും അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു കട്ടകെട്ടാതെ കുഴച്ച്  ഇടിയപ്പത്തിന്റെ പരുവത്തിൽ വയ്ക്കുക. 
  • തണുക്കുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടുക.
  • അതിനുശേഷം ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക.
  • പിന്നീട് പാൽ, വെള്ളം ചേർത്ത് അടുപ്പിൽ വയ്ക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഉരുട്ടി വച്ച ഉരുളകൾ പാലിലേക്ക് ഇടണം.
  • അതിനുശേഷം അടച്ചുവച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. 
  • പിന്നീട് തുറന്ന് ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് അത് ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അവസാനം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച് അടച്ചുവയ്ക്കുക. .
  • സ്വാദുള്ള പാൽ കൊഴുക്കട്ട  ചെറിയ ചൂടോടെ കഴിക്കാവുന്നതാണ്.

English Summary : Chettinad Paal Kozhukattai is a very famous and traditional dish from Tamilnadu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com