ADVERTISEMENT

ദോശ ,ദോശയായി ചുട്ടുകൊടുത്താൽ കുട്ടികൾക്കു കഴിക്കാൻ വലിയ മടിയാണല്ലോ. ഇനി അവർക്കായി പല നിറങ്ങളിൽ നല്ല ആരോഗ്യദോശ ഉണ്ടാക്കിക്കൊടുക്കാം.

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം. മറിച്ചിടുമ്പോൾ അൽപം നെയ്യുകൂടി പുരട്ടാം. തേങ്ങയും ഉള്ളിയും ഉപ്പും ചേർത്തു ചതച്ചെടുത്ത ചമ്മന്തി, വറ്റൽമുളക് മുറിച്ചിട്ടു കടുകുവറുത്തെടുത്ത് ഈ ദോശയ്‌ക്കൊപ്പം കഴിച്ചാൽ നല്ല രുചിതന്നെ.

ബീറ്റ്‌റൂട്ടും കാബേജും സവാളയുമെല്ലാം ഇതുപോലെ ചേർത്തു വെജിറ്റബിൾ ദോശകൾ റെഡിയാക്കാം. അരിമാവിന്റെകൂടെ ഓട്‌സ് വേവിച്ചതു ചേർത്തും ദോശയുണ്ടാക്കാം. ഇതിനൊപ്പം പാലക് ചീര പൊടിച്ചതും മുരിങ്ങയില തേങ്ങയും ഉപ്പും ചേർത്തു വേവിച്ചതുകൂടി വിതറുകയും ചെയ്യാം. പച്ചദോശ റെഡി.

പുട്ടുണ്ടാക്കുമ്പോൾ തേങ്ങയ്‌ക്കുപകരം കാരറ്റ് ഗ്രേറ്റ് ചെയ്‌തത് ഇട്ടെടുക്കുന്നത് ഇപ്പോൾ മിക്ക വീട്ടമ്മമാരും ചെയ്യുന്നതാണ്. പുട്ടിന്റെ ലുക്കുതന്നെ മാറ്റുന്ന രീതിയിൽ പച്ചക്കറികൾ ചേർത്ത് ഒരു പരീക്ഷണമായാലോ? കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവ ആവശ്യാനുസരണം ഗ്രേറ്റ് ചെയ്‌ത് അൽപം ഇഞ്ചി, മല്ലിയില (അരിഞ്ഞത്), കറിവേപ്പില (അരിഞ്ഞത്) എന്നിവ ചേർത്ത് ഉപ്പിട്ടു വേവിച്ചെടുക്കുക. ഇതുകൂടി ചേർത്ത് ഇളംചൂടുവെള്ളത്തിൽ വേണം പുട്ടു കുഴയ്‌ക്കാൻ. പാകത്തിനു കുഴച്ചതിനുശേഷം തേങ്ങതൂകി ഒന്നുകൂടി ഇളക്കിയെടുത്തശേഷം പുട്ട് ഉണ്ടാക്കാം. ഇതാ അഞ്ച് വ്യത്യസ്ത ദോശ രുചികൾ

തടി കുറയ്ക്കാനും കുട്ടികളെ പാട്ടിലാക്കാനും ഒരു സ്പെഷൽ ദോശ
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പച്ചക്കറി കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കും ഉറപ്പായും പരീക്ഷിക്കാം ഈ രുചിക്കൂട്ട്...Read more at: 

special-dosa

5 മിനിറ്റ് മതി, ഗോതമ്പുപൊടി കൊണ്ട് യീസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് അപ്പം
ഗോതമ്പ് പൊടി കൊണ്ട് യീസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കിയെടുക്കാം ...Read more at

wheat-appam

പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ത രുചിയിൽ റവ ദോശ
വ്യത്യസ്ത രുചിയിൽ ദോശ വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം....Read more at

variety-dosa

പൈനാപ്പിൾ ദോശ വ്യത്യസ്തം രുചികരം ; ലക്ഷ്മി നായർ
മധുരമുള്ള പൈനാപ്പിൾ ദോശ, അരച്ച് എടുത്ത് അപ്പോൾ തന്നെ തയാറാക്കാം...Read more at: 

pineapple-dosa

ഹൃദയാരോഗ്യം വീണ്ടെടുക്കാൻ റാഗി ചീര ദോശ
കൊഴുപ്പും മധുരവും ഇല്ലാതെ രുചികരമായ പ്രഭാത ഭക്ഷണം റാഗികൊണ്ട് തയാറാക്കാം. ഇതിലെ നാരുകൾ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു...Read more at: 

Image Credit : Mahi ryan /shutterstock
Image Credit : Mahi ryan /shutterstock

English Summary : South Indian dosa varieties for breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com