മുട്ടപൊരിച്ചത്, പച്ചവെള്ളത്തിൽ പൊരിച്ചെടുത്ത ചിക്കൻ...സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകൾ

trending-recipe-june
SHARE

മുട്ടപൊരിച്ചത്, പച്ചവെള്ളത്തിൽ പൊരിച്ചെടുത്ത ചിക്കൻ, എണ്ണ കുടിക്കാതെ തയാറാക്കുന്ന പൂരി, മസാല ദോശ, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന അവൽ ഇഡ്ഡലി എന്നിവയാണ് ജൂൺ മാസത്തിലെ സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകൾ.

1.

ഊണിനൊപ്പം മുട്ട പൊരിച്ചത് അല്ലെങ്കിൽ മുട്ട അപ്പം

egg-appam

തിരുവല്ല, ആലപ്പുഴ സ്റ്റൈലിൽ മുട്ട പൊരിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

മുട്ട - 5, ചെറിയ ഉള്ളി  - 15 എണ്ണം, തേങ്ങാപ്പീര - 2 ടേബിൾസ്പൂൺ, വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്, വെള്ളം - 3 ടേബിൾസ്പൂൺ, പച്ചമുളക് - എണ്ണം

ചെറിയഉള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, തേങ്ങാപ്പീര, വെളിച്ചെണ്ണ, വെള്ളം, കറിവേപ്പില, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കുഴിവുള്ള ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഓരോ തവി മുട്ട കൂട്ട് ഒഴിച്ചു പൊരിച്ചെടുക്കുക. ഒരു വശം വെന്തു കഴിഞ്ഞിട്ട് മറു പുറം ഒരു 5 സെക്കന്റ് വേവിക്കുക.

മുട്ട പൊരിച്ചത് അല്ലെങ്കിൽ മുട്ട അപ്പം റെഡി.

2..

 ‘വെള്ളത്തിൽ പൊരിച്ച ചിക്കൻ; എണ്ണ ഒട്ടും വേണ്ട’; വിഡിയോ

chicken-fry-oil-free

ചിക്കൻ ഉപയോഗിച്ച് നാവിൽ വെള്ളമൂറുന്ന പുതുമയാർന്ന നിരവധി വിഭവങ്ങൾ തയാറാക്കാം. അടുത്ത കാലത്ത് ബക്കറ്റ് ചിക്കൻ വൻ തരംഗമായിരുന്നു. ഇപ്പോൾ എണ്ണ ഒട്ടും ചേർക്കാതെ വെള്ളത്തിൽ പൊരിച്ച കോഴിയാണ് ആരോഗ്യ പ്രിയരുടെ ഇഷ്ടവിഭവം. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു വിഡിയോയിൽ അവകാശപ്പെടുന്നു. എന്തായാലും ഇതിന്റെ മസാലക്കൂട്ടിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചേരുവകൾ

 • നാടൻ കോഴി (ലഗോൺ) – 1
 • വറ്റല്‍മുളക്
 • മല്ലി
 • പെരുംജീരകം
 • ജീരകം
 • കുരുമുളക്
 • ഏലക്ക (ഇതെല്ലാം ഫ്രൈയിങ് പാനിൽ ചൂടാക്കി മിക്സിയിൽ പൊടിച്ച് എടുക്കാം)
 • വെളുത്തുള്ളി (തൊലിയോടു കൂടിയത്) – 11 അല്ലി
 • പച്ചമുളക് – 6
 • ചെറിയുള്ളി – 7 
 • മഞ്ഞള്‍പ്പൊടി
 • ഉപ്പ്
 • കറിവേപ്പില
 • നാരങ്ങാനീര്
 • തയാറാക്കുന്ന വിധം വിഡിയോ കാണാം

മിക്സിയുടെ ജാറിൽ വറുത്തെടുത്ത മസാല പൊടിച്ച കൂട്ടിലേക്ക് ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നും കൂടെ അടിച്ച് എടുക്കുക.

വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ മസാല ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. അര മുറി നാരങ്ങാ നീരും ചേർത്ത് യോജിപ്പിച്ച് പത്ത് മിനിറ്റി വയ്ക്കണം.

ഒരു കടായിയിൽ കുറച്ച് വെള്ളം തിളച്ച് വരുമ്പോൾ കറിവേപ്പിലയും അരമുറി നാരങ്ങാ നീരും ചേർക്കുക. ഇതിലേക്ക് മസാലപുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. വെള്ളം പൂർണ്ണമായും വറ്റുന്നതു വരെ ഫ്രൈ ചെയ്തെടുക്കാം. നാരങ്ങാ നീര് ചേർത്ത് വാങ്ങാം.

3

സോഫ്റ്റ് ഗോതമ്പ് പൂരി ഇങ്ങനെ തയാറാക്കാം

wheat-poori

എണ്ണയിൽ വറക്കുമ്പോൾ നന്നായി പൊങ്ങിവരുന്ന പൂരി തയാറാക്കാൻ ഈ രീതിയിൽ മാവ് കുഴച്ച് വയ്ക്കാം.

ചേരുവകൾ:

1. ഗോതമ്പ്‌ പൊടിയിൽ  ആവശ്യത്തിന്‌ ഉപ്പ് ചേർത്ത് ക്രമേണ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. മാവ്‌ നന്നായി 10 മിനിറ്റ് കുഴയ്ക്കണം. ഈ മാവ് നാല് മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം.

2. കുഴച്ച മാവില്‍ നിന്നും നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കുക.

3. ഈ ഉരുളകള്‍ 4 -5 ഇഞ്ച് വലുപ്പത്തിൽ പരത്തി ചൂടായി കിടക്കുന്ന എണ്ണയില്‍ ഇട്ട്‌ ഗോൾഡൻ നിറമാകുമ്പോള്‍ കോരിയെടുക്കുക.

4.

മൊരിഞ്ഞ മസാല ദോശ, ഹോട്ടൽ രുചിയിൽ

masala-dosa

പ്രഭാത ഭക്ഷണത്തിന് സൂപ്പർ രുചിയിലൊരു മസാല ദോശ തയാറാക്കാം.

ചേരുവകൾ

 • പച്ചരി  - 3/4 കപ്പ്
 • ഉഴുന്ന്  - 1/2 കപ്പ്
 • റവ  - 1/2 കപ്പ്
 • കാരറ്റ്  - 1 കപ്പ്
 • ഉരുളക്കിഴങ്ങ് - 3 കപ്പ്
 • ഉള്ളി  - 1.5 കപ്പ്
 • ഇഞ്ചി - 3 ടേബിൾസ്പൂൺ
 • പച്ചമുളക്  - 3 
 • കറിവേപ്പില  - ആവശ്യത്തിന്
 • തക്കാളി  - 1 കപ്പ് 
 • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

 • അരിയും ഉഴുന്നും കുറച്ച് ഉലുവയും കഴുകി വെള്ളത്തിൽ 4  മണിക്കൂർ  കുതിർക്കുക. റവയും വെള്ളത്തിൽ കുതിർക്കുക. 
 • എല്ലാം ദോശമാവിന്റെ പരുവത്തിൽ അരച്ചെടുത്ത് പുളിക്കാൻ വയ്ക്കുക.
 • പാത്രത്തിൽ കാരറ്റ് വേവിച്ചു പകുതിയാകുമ്പോൾ ഉരുളക്കിഴങ്ങു ചേർത്ത് വേവിക്കുക.
 • വേവിച്ചത് ഉടച്ചെടുത്തു മാറ്റിവയ്ക്കുക.
 • വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും  കറിവേപ്പിലയും ചേർത്ത് വഴറ്റി തക്കാളി ചേർത്ത് വേവിക്കുക. തക്കാളി വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങു ചേർത്ത് യോജിപ്പിച്ചെടുക്കുക.
 • ദോശക്കല്ല് ചൂടാക്കി   വെള്ളമുള്ളതുണികൊണ്ടു തുടച്ചു ദോശമാവൊഴിച്ചു വട്ടത്തിൽ  പരത്തി എണ്ണ ബ്രഷ് ഉപയോഗിച്ച് തൂത്തു മീഡിയം ചൂടിൽ  ദോശയുടെ അടി മൊരിഞ്ഞുകഴിഞ്ഞു ഉരുളക്കിഴങ്ങു മസാല വച്ച് ചുരുട്ടിയെടുക്കുക.

5.

പഞ്ഞി പോലെയുള്ള അവൽ ഇഡ്ഡലി, അരമണിക്കൂർ മതി

aval-idli

അരിയും ഉഴുന്നും ചേർക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ കഴിയുന്ന  വിഭവമാണ് അവൽ ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഈ ഇഡലി കഴിക്കാൻ നല്ല രുചിയാണ്.

ചേരുവകൾ

 • അവൽ- ഒരു കപ്പ്
 • റവ- ഒരു കപ്പ്
 • തൈര്- ഒരു കപ്പ്
 • വെള്ളം- രണ്ടര കപ്പ് 
 • ഫ്രൂട്ട് സാൾട്ട്- ഒരു ടീസ്പൂൺ ( ബേക്കിംഗ് സോഡ -അര ടീസ്പൂൺ)
 • ഉപ്പ് -ആവശ്യത്തിന്

  തയാറാക്കുന്ന വിധം വിഡിയോ കാണാം

 • അവൽ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക (വെള്ളയോ ,ചുവപ്പോ ഏതു അവൽ വേണമെങ്കിലും ഉപയോഗിക്കാം. ചുവന്ന അവലാണെങ്കിൽ ഗുണങ്ങൾ കൂടും)
 • പൊടിച്ച അവലിലേക്ക് റവ കൂടിയിട്ട് ഒന്നുകൂടി പൊടിച്ചെടുക്കുക.
 • ഇത് ഒരു  പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് തൈരും ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
 • ഈ മാവ് അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റുകൊണ്ട് അവലിലേക്ക് വെള്ളം നന്നായി പിടിച്ച് കട്ടിയായി വരും.
 • ഇതിലേക്ക് വീണ്ടും അൽപാൽപമായി വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ഇഡ്ഡലി മാവിനേക്കാൾ കട്ടിയിൽ വേണം യോജിപ്പിച്ച് എടുക്കാൻ. (ഏകദേശം  അരക്കപ്പ് മുതൽ ഒരു കപ്പ് വെള്ളം വരെ വേണ്ടിവരും)
 • മാവ് തയാറാക്കിയ ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഫ്രൂട്ട് സാൾട്ട് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഫ്രൂട്ട് സാൾട്ട് ഇല്ലെങ്കിൽ പകരം ബേക്കിങ് സോഡ ചേർത്താലും മതി
 • മയം പുരട്ടിയ ഇഡ്ഡലിത്തട്ടിൽ മാവൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക
 • രുചികരമായ അവൽ ഇഡലി തയാർ.

English Summary : Treanding Recipes in June, 2021.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA