ഹൃദയത്തിന് ബ്രക്കോളി സൂപ്പ്, ആത്മാവിനു ഗാർലിക് ബ്രെഡ്: അഹാന കൃഷ്ണകുമാർ

ahaana-krishna
Image Credit : Ahaana Krishna /instagram
SHARE

സൂപ്പിന്റെയും ബ്രഡിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് അഹാന കൃഷ്ണകുമാർ. സൂപ്പിന്റെ രുചിയേക്കാൾ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നതാണ് (Broccoli Soup for the Heart , Garlic Bread for the Soul) സൂപ്പർ എന്നും അഭിപ്രായമുണ്ട്. 

മാംസമോ പ‌ച്ചക്കറികളോ പ്രത്യേക അനുപാതത്തിൽ വേവിച്ചെടുത്ത്, അതിന്റെ ദ്രാവക രൂപത്തിലുള്ള ഇളം ചൂടുള്ള സത്തടങ്ങിയ അതിവിശിഷ്ട ഭക്ഷണമാണ് സൂപ്പ്.  സൂപ്പുകൾ പ്രധാനമായി രണ്ടു തരമുണ്ട്: ക്ലിയർ സൂപ്പും തിക്ക് സൂപ്പും. ചിക്കൻ, ബീഫ് സ്റ്റോക്കുകൾകൊണ്ടും ബ്രോത്ത് കൊണ്ടുമാണ് ക്ലിയർ സൂപ്പ് ഉണ്ടാക്കുന്നത്. ക്രീമും പ്യൂരിയുമാണ് തിക്ക് സൂപ്പിന്റെ ചേരുവകൾ. പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. ഇതു പാകം ചെയ്യാനും വിളമ്പുവാനും എളുപ്പമാണ്. വേഗത്തിൽ ദഹിക്കുകയും ചെയ്യും. ബ്രക്കോളി ക്രീമും ഗാർലിക്ക് ബ്രഡും തയാറാക്കാനുള്ള രുചിക്കൂട്ട് ഇതാ.

ക്രീം ഓഫ് ബ്രക്കോളി

ഒരു പാനില്‍ ഒലിവ് ഓയിൽ ഒഴിച്ച് ചൂടായതിന് ശേഷം അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ വൈറ്റ് ഒനിയന്‍, ഒരു ടേബിള്‍സ്പൂണ്‍ ലീക്ക്, ഒരു ടേബിള്‍സ്പൂണ്‍ സെലറി, നാല് തൈം സ്പ്രിഗ്‌സ് എന്നിവ വഴറ്റുക. അതിലേക്ക് കഷ്ണങ്ങളാക്കിയ ബ്രക്കോളിയും ആവശ്യത്തിന് വെജിറ്റബിള്‍ സ്റ്റോക്കും ഒഴിച്ച് യോജിപ്പിക്കുക. ഇത് അരിച്ചെടുത്തു അൽപം സ്റ്റോക്ക് ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. മുന്‍പ് അരിച്ചുമാറ്റിയ വെള്ളത്തില്‍ ഒരു കപ്പ് ഫ്രഷ് ക്രീം, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റ് പേപ്പര്‍ പൗഡര്‍ ഇവ ചേര്‍ത്തിളക്കി വേവിച്ച് ചൂടോടെ കഴിക്കാം.

ഗാർലിക്ക് ബ്രഡ് രുചിക്കൂട്ട്

 • ഇളം ചൂടുവെള്ളം - 1/4 കപ്പ് 
 • യീസ്റ്റ് - 1/2  ടീസ്പൂൺ 
 • പഞ്ചസാര- 1 ടീസ്പൂൺ 
 • മൈദ - 1 കപ്പ് 
 • ഒറിഗാനോ - 1/2 ടീസ്പൂൺ 
 • ചതച്ച മുളക് - 1/2 ടീസ്പൂൺ 
 • ഗാർലിക്ക് പൗഡർ - 1/2  ടീസ്പൂൺ 
 • ഉപ്പ് - 1/2  ടീസ്പൂൺ 
 • വെണ്ണ - 3 ടേബിൾസ്പൂൺ 
 • മല്ലിയില അരിഞ്ഞത്-  2 ടീസ്പൂൺ 
 • വെളുത്തുള്ളി അരിഞ്ഞത് -  1 ടീസ്പൂൺ 
 • ചീസ്  (മോസറല്ല / ചെഡ്ഡാർ ) – ¼ കപ്പ്
 • കാപ്സിക്കം അരിഞ്ഞത് -  2 ടേബിൾസ്പൂൺ 
 • ഒറിഗാനോ
 • ചതച്ച മുളക്
 • പെരി പെരി മസാല

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഇളം ചൂടുവെള്ളം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു 10 മിനിറ്റ് നേരം മൂടിവയ്ക്കുക .യീസ്റ്റ് ആക്ടിവേറ്റ് ആകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 10 മിനിട്ട് കഴിഞ്ഞ് നോക്കുമ്പോൾ മുകളിൽ ചെറുതായി പതഞ്ഞു വന്നതുപോലെ കാണുകയാണെങ്കിൽ യീസ്റ്റ് ആക്ടിവേറ്റ് ആയി എന്ന് മനസ്സിലാക്കാം.

മറ്റൊരു ബൗളിൽ മൈദ, ഒറിഗാനോ, ചതച്ച മുളക്, ഗാർലിക്ക് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക .ഇതിലേക്ക് യീസ്റ്റ് മിക്സ് ഒഴിക്കുക നന്നായി കുഴച്ചെടുക്കുക. കൈയിൽ ഒട്ടുന്ന തരത്തിൽ വേണം മാവ് കുഴച്ച് എടുക്കാൻ ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. അല്പം വെണ്ണ കൂടെ ചേർത്ത് നന്നായി ഒരു 10 മിനിറ്റ് നേരം കുഴച്ചെടുക്കുക ഇത് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ മൂടിവയ്ക്കുക. മാവ് ചെറുതായി പൊങ്ങി വരുന്നതുവരെ മൂടി വയ്ക്കണം. മാവ് വികസിച്ച് വന്നതിനുശേഷം അതിലേക്ക് കുറച്ച് മൈദ തൂകി നന്നായി വീണ്ടും ഒരു 5 മിനിറ്റ് നേരം കുഴച്ചെടുക്കുക. അതിനുശേഷം ഇത് അല്പം കനത്തിൽ പരത്തി എടുക്കുക ആദ്യം കൈവച്ച് പരത്തിയശേഷം പിന്നീട് ചപ്പാത്തി കോൽ വെച്ച് പരത്തി എടുക്കാവുന്നതാണ്.

ഇനി മറ്റൊരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെണ്ണ, മല്ലിയില ,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് നമ്മൾ പരത്തി വച്ചിരിക്കുന്ന മാവിന്റെ മുകളിൽ നന്നായി പുരട്ടുക. അതിനുശേഷം ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചീസ് ഒരു സൈഡിൽ ആയി വയ്ക്കുക. അതിനു മുകളിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാപ്സിക്കം, ഒരു നുള്ള് ഒറിഗാനോ , ഒരു നുള്ള് ഇടിച്ച മുളക് എന്നിവ ചേർക്കുക അതിനുശേഷം ഇത് പകുതിയായി മടക്കുക. സൈഡ് വെള്ളം നനച്ച് ഒട്ടിച്ച് എടുക്കുക. ഇനി അതിനു മുകളിലും നേരത്തെ ചെയ്തതുപോലെ ബട്ടർ മിക്സ് നന്നായി പുരട്ടുക. ഇതിനു മുകളിലായി ഒറിഗാനോ, ഇടിച്ച മുളക് പെരി പെരി മസാല (നിർബന്ധം ഇല്ല)എന്നിവ ഓരോ നുള്ള് വിതറുക.

ഒരു ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ വിരിച്ചതിനു ശേഷം ഇത് അതിലേക്ക് വയ്ക്കുക. ഒരു കത്തിവെച്ച് ഇതിനു മുകളിലായി ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കാൻ പറ്റുന്ന രീതിയിൽ വരഞ്ഞു വയ്ക്കുക.അടിയിൽ മുറിഞ്ഞു പോകാത്ത രീതിയിൽ വേണം ഇത് ചെയ്യാൻ.

പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 - 20 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്കിങ് ടൈം ഓരോ ഓവനിലും ചെറിയ ചെറിയ വ്യത്യാസം വരാറുണ്ട്. ചെറുതായി ഗോൾഡൻ ബ്രൗൺ നിറം വരുന്നതാണ് പരുവം.

English Summary: Broccoli Soup and Garlic Bread Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA