പാസ്ത രുചി, ഇഷ്ടപ്പെട്ട വെജിറ്റിൾസിനൊപ്പം വയറു നിറയെ കഴിക്കാം

pasta
SHARE

ബ്രൗൺ ബട്ടറും ഇഷ്ടപ്പെട്ട വെജിറ്റബിൾസും മഷ്റൂമ്സും ചേർത്ത് കഴിക്കാവുന്ന പാസ്ത രുചി.

ചേരുവകൾ

  • മൈദ – 3 1/2 കപ്പ് 
  • വൈറ്റ് ട്രഫിൾ ഓയിൽ – 2 ടീസ്പൂൺ
  • മുട്ട – 2 
  • മുട്ടയുടെ മഞ്ഞ – 12
  • പാൽ – 2 ടേബിൾസ്പൂൺ
  • ബ്ളാക്ക് ട്രംപറ്റ് മഷ്റും പൗഡർ –  1 ടേബിൾ സ്പൂൺ 
  • ഉപ്പ് ( Kosher) - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

1. മാവ് കൂട്ടിയിട്ട് നടുവിൽ ഒരു കുഴി കുഴിച്ച് ബാക്കിയെല്ലാ ചേരുവകളും അതിലേക്ക് ഇടുക. ചേരുവകൾ എല്ലാം നന്നായി കൈകൊണ്ട് യോജിപ്പിച്ച് എടുക്കുക.
2. മാവ് ഉരുട്ടിയെടുത്ത് 30 മിനിറ്റ് മൂടി വയ്ക്കാം.
3. അര മണിക്കൂറിനു ശേഷം മാവ് വീണ്ടും കുഴച്ച് അര മണിക്കൂർ വീണ്ടും മൂടി വയ്ക്കുക.
4. ഒരു പാസ്ത റോൾ ഉപയോഗിച്ചു മാവ് മുറിച്ച് എടുക്കുക.
5. തിളച്ച വെള്ളത്തിൽ 2 മിനിറ്റ് വേവിച്ച് എടുക്കുക.
6. ബ്രൗൺ ബട്ടറും ഇഷ്ടപ്പെട്ട വെജിറ്റബിൾസും മഷ്റൂമ്സും ചേർത്ത് കഴിക്കാം.

English Summary : Black Trumpet Truffle Pasta, Chef Mikey Reisenberg of Mashita, Virginia 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA