ADVERTISEMENT

ദശപുഷ്പത്തിൽ ഒന്നാണ് മുക്കുറ്റി, ഇതിന്റെ ഔഷധഗുണങ്ങൾ എണ്ണിയാൽ തീരില്ല. രക്തസ്രാവത്തെ തടയാനും അജീർണത്തിനും ഉത്തമം. കർക്കടകമാസത്തിൽ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

മുക്കൂറ്റി കുറുക്ക്

  • മുക്കുറ്റി   -         ഒരു പിടി
  • പച്ചരി      -         1/2 കപ്പ്‌
  • തേങ്ങചിരകിയത് -  1/2 കപ്പ്‌
  • ശർക്കര ഉരുക്കിയത് -  1 കപ്പ്‌
  • ജീരകം      -         1/2 സ്പൂൺ
  • നെയ്യ്         -        1 സ്പൂൺ
  • ചെറിയ ഉള്ളി –       2 എണ്ണം

തയാറാക്കുന്ന വിധം

  • നാലു മണിക്കൂർ എങ്കിലും കുതിർത്ത പച്ചരി, തേങ്ങ, കഴുകി വൃത്തിയാക്കിയ മുക്കൂറ്റി എന്നിവ കുറച്ചു വെള്ളം ചേർത്ത്  നല്ലത് പോലെ അരച്ച് എടുക്കുക. 
  • ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അരച്ച കൂട്ടും ശർക്കരപാനിയും ചേർത്തു അടുപ്പിൽ വച്ച് തിളപ്പിച്ച്‌ കുറുകി വരുമ്പോൾ ജീരകം പൊടിച്ചത് ചേർത്ത് വാങ്ങാം.
  • മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി അരിഞ്ഞു മൂപ്പിച്ചു ചേർത്ത് ഇളക്കി എടുക്കാം.

English Summary : Medicinal Plant Mukkutti Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com