നല്ല ഇളം അമ്പഴം കിട്ടുമ്പോൾ ഈ പഴയരുചി മറക്കണ്ട, അമ്പഴങ്ങ ചമ്മന്തി

ambazhanga-chammanthi
SHARE

ആന വായിൽ അമ്പഴങ്ങ എന്റെ വായിൽ കുമ്പളങ്ങാ. പഴഞ്ചൊല്ലു മാത്രമല്ല  കിടിലൻ ചെമ്മന്തിക്കും അമ്പഴങ്ങ ബെസ്റ്റാണ്.  നല്ല ഇളം അമ്പഴം കിട്ടുമ്പോൾ തയാറാക്കി നോക്കാം.

ചേരുവകൾ

  • അമ്പഴങ്ങ - 4 എണ്ണം
  • കാന്താരി മുളക് - 3 എണ്ണം
  • നാളികേരം - അര മുറി
  • കറിവേപ്പില - 1 ഇതൾ
  • ഉള്ളി - 2 എണ്ണം
  • കല്ലുപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യം അമ്പഴങ്ങ ഉപ്പ്, ഉള്ളി, മുളക് എന്നിവ ചേർത്ത് ഒന്ന് പതുക്കെ അരച്ച ശേഷം അരമുറി നാളികേരം  ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ അരച്ച് എടുക്കാം. നല്ല മണവും രുചിയും ഉള്ള ലളിതമായ അമ്പഴം ചമ്മന്തി റെഡി.

.English Summary : Ambazhanga Chammanthi / Brined Hog Plum Chutney Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA