ADVERTISEMENT

അശ്വഗന്ധ, ജാതിക്ക, മഞ്ഞള്‍ തുടങ്ങിയവ ചേര്‍ത്ത് തയാറാക്കുന്ന മൂണ്‍ മില്‍ക്ക് രാത്രിയില്‍ സുഖനിദ്ര പ്രദാനം ചെയ്യുന്നതിന് പുറമേ ശരീരത്തിനും മനസിനും ഉന്മേഷം പകരുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

തിരക്കുപിടിച്ച പകല്‍ നമ്മെ ശാരീരികമായും മാനസികമായും തളര്‍ത്തുമ്പോള്‍ രാത്രിയിലെ ശാന്തമായ നിദ്രയാണ് അടുത്ത ദിവസത്തേക്ക് ശരീരത്തെയും മനസിനെയും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നത്.  അതായത് ആരോഗ്യത്തോടെയുള്ള ശരീരത്തിനും മനസിനും ശാന്തമായ ഉറക്കം ഒഴിവാക്കാനാവാത്തതാണ്.  ഏഴുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോഗ്യമുള്ള ശരീരത്തിനും മനസിനും അനിവാര്യമാണ്.  നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളും ആകാംക്ഷയും കാരണം പലരും രാത്രികിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാറാണ് പതിവ്.  തുടര്‍ച്ചയായ ഉറക്കമില്ലായ്മ രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്ന് വാഷ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.  പാലില്‍ തയാറാക്കുന്ന മൂണ്‍ മില്‍ക്ക് എന്ന ആരോഗ്യപാനീയം സുഖകരമായ ഉറക്കം പ്രദാനം ചെയ്യും.  മൂണ്‍ മില്‍ക്ക് തയാറാക്കാന്‍ ഉപയോഗിക്കുന്ന അശ്വഗന്ധ, ജാതിക്കപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ശരീരത്തെും മനസിനെയും ശാന്തമാക്കുമെന്ന് മാത്രമല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  ഏറെ ഗുണമുള്ള ഹല്‍ദി മില്‍ക്കിന്റെ കുടുംബത്തില്‍പ്പെട്ടതാണ് മൂണ്‍ മില്‍ക്കും.  

ജാതിക്ക, അശ്വഗന്ധ, പാല്‍ തുടങ്ങിയവയില്‍ ഉറങ്ങാനും  മാനസിക പിരിമുറുക്കം കുറയ്ക്കാനും ആവശ്യമായ ഘടകങ്ങള്‍ ധാരണമുണ്ടെന്നാണ് കണ്‍സള്‍ട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറയുന്നത്.  രാത്രിയില്‍ ഉറങ്ങുമ്പോഴാണ് ശരീരം ഇന്റേണല്‍ ഹീലിംഗ് പ്രക്രിയയിലേക്ക് കടക്കുന്നത്.  മൂണ്‍ മില്‍ക്കിലെ പോഷകഘടകങ്ങള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ സഹായകമാണ്.  

മൂണ്‍ മില്‍ക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കുന്നതിന് മുൻപ് അതിലെ ചേരുവകളുടെ ഗുണഗണങ്ങള്‍ പരിശോധിക്കാം.  

പാല്‍- ട്രിപ്‌ടോഫാന്‍ എന്ന അമിനോ ആസിഡ് കൂടിയതോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉറക്കത്തിന് പാല്‍ വളരെ നല്ലതാണെന്നാണ് രൂപാലിദത്ത അഭിപ്രായപ്പെടുന്നത്.  കൂടാതെ ആരോഗ്യദായകങ്ങളായ പ്രോട്ടീന്‍, വിറ്റാമിന്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാല്‍.   

അശ്വഗന്ധ - വളരെകാലങ്ങള്‍ക്ക് മുമ്പേ തന്നെ അശ്വഗന്ധ മരുന്നായി ഉപയോഗിച്ചിരുന്നു.  മാനസിക പിരിമുറുക്കം, ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങളെ തുലനം ചെയ്യുന്നതിനും അശ്വഗന്ധ സഹായിക്കുമെന്നാണ് വൈദ്യനാഥിലെ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ആന്റ് കോഡിനേഷന്‍ മാനേജരായ ഡോ. അശുതോഷ് ഗൗതം പറയുന്നത്.  അശ്വഗന്ധയുടെ വേര് പ്രതിരോധശേഷി, ശാരീരിക ക്ഷമത തുടങ്ങിയവ വർധിപ്പിക്കാന്‍ തയാറാക്കുന്ന മരുന്നുകളില്‍ ചേര്‍ക്കാറുണ്ട്.  

മഞ്ഞള്‍ - വളരെ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റ് അടങ്ങിയതാണ് മഞ്ഞള്‍.  കൂടാതെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു.  വായൂകോപം അടക്കി ദഹനത്തെയും മെറ്റബോളിസത്തെയും പരിപോഷിപ്പിക്കുന്നതുള്‍പ്പെടെ ആരോഗ്യം സംരക്ഷിക്കുന്നു.   

ജാതിക്ക - ജാതിക്ക ഒരു ശമനൗഷധമായി പ്രവര്‍ത്തിച്ച് ഉറക്കം വര്‍ദ്ധിപ്പിച്ച് മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് ഹീലിംഗ് ഫുഡ്‌സ് എന്ന പുസ്‌കത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.  

മൂണ്‍ മില്‍ക്ക് തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

  • പാല്‍ - 1 ഗ്ലാസ്
  • അശ്വഗന്ധി - അര ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍
  • ജാതിക്കാപൊടി - ഒരു നുള്ള്
  • വെളിച്ചെണ്ണ - 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)

മൂണ്‍ മില്‍ക്ക് തയാറാക്കുന്ന വിധം

  • ചെറിയ തീയില്‍ പാല്‍ ചൂടാക്കുക.  അശ്വഗന്ധ, മഞ്ഞള്‍പൊടി, ജാതിക്കാപൊടി എന്നിവ ചേര്‍ക്കുക.  പാല്‍ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് പാല്‍ അടച്ചു വയ്ക്കുക.  
  •  അശ്വഗന്ധ, മഞ്ഞള്‍പ്പൊടി, ജാതിക്കാപൊടി എന്നിവ പാലില്‍ നന്നായി ചേരുന്നതിനായി 5-10 മിനിറ്റ് അനുവദിക്കുക.  
  •  വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക.  ആവശ്യമെങ്കില്‍ പഞ്ചസാര, ശര്‍ക്കര, തേന്‍ ഇവയില്‍ ഏതെങ്കിലും ചേര്‍ക്കാവുന്നതാണ്.  
  •  ഒരു ഗ്ലാസില്‍ മൂണ്‍ മില്‍ക്ക് പകര്‍ന്ന ശേഷം ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക.  

പശുവിന്‍ പാല്‍ ഉപയോഗിക്കാത്തവര്‍ക്ക് തേങ്ങാപാല്‍, സോയാ മില്‍ക്, ബദാം മില്‍ക് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മൂണ്‍ മില്‍ക്ക് തയാറാക്കാവുന്നതാണ്.

English Summary: This Moon Milk At Night May Help Induce Good Sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT