ADVERTISEMENT

ചക്കയുടെ ചുളമാത്രമല്ല ബാക്കി ഭാഗങ്ങളും ചേർത്തൊരു ചക്കക്കുരു -ചക്കപ്പൂക്കുല തോരൻ രുചി തയാറാക്കാം.

ചേരുവകൾ : 

  • ചക്കപ്പൂക്കുല  അഥവാ ചകിണി ചെറുതായി അറിഞ്ഞത്   - 4 കപ്പ് 
  • ചക്കക്കുരു ചെറുതായി അറിഞ്ഞത് - 1 കപ്പ് 
  • ചക്ക മടൽ ചെറുതായി അരിഞ്ഞത് - 1/4 കപ്പ് 
  • ഉപ്പ്                                                - പാകത്തിന് 
  • മഞ്ഞൾപ്പൊടി                                –  1 ടീസ്പൂൺ 
  • തേങ്ങ ചുരണ്ടിയത്                          - 2 കപ്പ്‌ 
  • മുളകുപൊടി                                                 -1ടീ സ്പൂൺ 
  • വെളുത്തുള്ളി                                      - 4 അല്ലി 
  • ജീരകം                                         - 1/4 ടീസ്പൂൺ
  • കറിവേപ്പില                               - 2 തണ്ട് 
  • ഉണക്കമുളക്                            - 2 എണ്ണം 
  • കടുക്,  ഉഴുന്ന്                        -1/4 ടീസ്പൂൺ വീതം 
  • എണ്ണ                                     - 2 ടീസ്പൂൺ 

തയാറാക്കുന്ന വിധം : 

  • പച്ച ചക്കയുടെ പൂക്കുല, കുരു, മുള്ള് ചെത്തിയ മടൽ എന്നിവ ചെറുതായരിഞ്ഞത് കഴുകി വാരുക. ഇതൊരു പാത്രത്തിൽ എടുത്ത് ഉപ്പും മഞ്ഞളും വേകാൻ പാകത്തിന് വെള്ളം ഒഴിച്ച്  വേവിച്ചു വാങ്ങുക. 
  • തേങ്ങ, വെളുത്തുള്ളി, ജീരകം, മുളകുപൊടി, ഒരു തണ്ടു കറിവേപ്പില  എന്നിവ ചതച്ച്   വെന്ത കഷണത്തോടൊപ്പം ചേർത്ത് ഇളക്കുക.
  • ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കി, കടുകും ഉഴുന്നും ഒരു തണ്ടു കറിവേപ്പിലയും ഉണക്ക മുളക് 2 ആയി മുറിച്ചതും ചേർത്ത് ഇളക്കി, കടുക് പൊട്ടിയാൽ കൂട്ട് ചേർത്ത കഷ്ണം ഇതിലേക്കിട്ട് നന്നായി ഉലർത്തി വാങ്ങുക. 

2.

ജാക്‌ഫ്രൂട്ട് -പെപ്പർ ചിപ്സ്

  • പച്ച ചക്കച്ചുള  വീതി കുറച്ചു നീളത്തിൽ അരിഞ്ഞത്  -  4 കപ്പ്‌ 
  • ഉപ്പു നീര്                             - ആവശ്യത്തിന് 
  • കുരുമുളകുപൊടി                 - 1/4 ടീസ്പൂൺ 
  • എണ്ണ                                   - വറുക്കാൻ 

തറാക്കുന്ന വിധം :

  • ചക്ക അരിഞ്ഞതിൽ ഉപ്പു നീര്  പുരട്ടി (ഉപ്പു പൊടി ആയാലും മതി )വയ്ക്കുക. 
  • ചൂടെണ്ണയിൽ വറുത്ത് കരുകരുപ്പാക്കി ഒരു വട്ടിയിലേക്ക്  കോരി കുരുമുളക് പൊടി വിതറി   ഉപ്പേരിയിൽ നന്നായി പിടിപ്പിച്ച് വട്ടി   അൽപ നേരം ചരിച്ചു വച്ചതിനു ശേഷം  ഒരു കടലാസ്സിൽ ഇട്ട് നിരത്തി വക്കുക.  അധികം ഉള്ള എണ്ണ മയം നീങ്ങിയിരിക്കും. നന്നായി ചൂട് പോയ ശേഷം കഴുകി തുടച്ച ടിന്നിലേക്കോ  കുപ്പിയിലേക്കോ മാറ്റി വായു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക.      

English Summary : Jackfruit Recipe for Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com