ADVERTISEMENT

ആലപ്പുഴ സ്പെഷൽ മീൻ പടക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. കരിമീൻ മാത്രമല്ല മത്തി, അയല എന്നീ മീനുകൾ ഉപയോഗിച്ചും പട കറി തയാറാക്കാം.

ചേരുവകൾ 

  • കരിമീൻ - 1 കിലോഗ്രാം 
  • മുളക് പൊടി - 2 ടേബിൾ സ്‌പൂൺ 
  • കുരുമുളക് പൊടി - 1 ടേബിൾ സ്‌പൂൺ 
  • ഗരം മസാല - 1/2 ടീസ്‌പൂൺ 
  • മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്‌പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾ സ്‌പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • ഉപ്പ് - ആവശ്യത്തിന്

 

ഗ്രേവി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ 

  • വെളിച്ചെണ്ണ - 5 ടേബിൾ സ്‌പൂൺ
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) 1 ടേബിൾ സ്‌പൂൺ  
  • പച്ചമുളക് (ചെറുതായി അരിഞ്ഞത്) - 2-3 എണ്ണം  
  • വെളുത്തുള്ളി - 2 1/2ടേബിൾ സ്‌പൂൺ 
  • ചെറിയ ഉള്ളി (ചെറുതായി മുറിച്ചത് ) - 1 കപ്പ് 
  • കറിവേപ്പില - 2 തണ്ട് 
  • മഞ്ഞൾപ്പൊടി - 1 ടീസ്‌പൂൺ 
  • കശ്‌മീരി മുളക് പൊടി - 4 ടേബിൾ സ്‌പൂൺ  
  • കടുക് - 1 ടീസ്‌പൂൺ 
  • വിനാഗിരി - 2 ടേബിൾ സ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

 

fish-pada-curry

തയാറാക്കുന്ന വിധം 

ആദ്യം മീനിൽ  പുരട്ടി വയ്ക്കാൻ ആവശ്യമായ മസാലക്കൂട്ട് തയാറാക്കാം അതിനായി ഒരു ബൗളിൽ രണ്ട് ടേബിൾ സ്‌പൂൺ മുളകുപൊടി, ഒരു ടീസ്‌പൂൺ കുരുമുളക് പൊടി, അര ടീ സ്‌പൂൺ മഞ്ഞൾ പൊടി, അര ടീസ്‌പൂൺ ഗരം മസാല, നാരങ്ങാ നീര് (ഒരു നാരങ്ങയുടേത് ), ഒന്നര ടീസ്‌പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം ആവശ്യത്തിന് വെള്ളവും(2 ടേബിൾ സ്‌പൂൺ ) ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനു ശേഷം കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ ഇത് നന്നായി പുരട്ടി 15 മിനിട്ട്  നേരം വയ്ക്കുക. 15 മിനിട്ടിനു ശേഷം സ്റ്റവ് കത്തിച്ച് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ രണ്ട് തണ്ട് കറിവേപ്പില ഇടുക അതിനു മുകളിലായി മീൻ കഷണങ്ങൾ ഇട്ട് വറുത്തെടുക്കുക. 

ഇനി ഗ്രേവിക്കുള്ള മസാലകൾ റെഡിയാക്കാം അതിനായി ഒരു മിക്‌സിയുടെ ജാറിലേക്ക് നാല് ടേബിൾ സ്‌പൂൺ കശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂൺ കടുക്, രണ്ട് ടേബിൾ സ്‌പൂൺ വിനാഗിരി, രണ്ട് അല്ലി വെളുത്തുള്ളി എന്നിവ എടുത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇനി സ്റ്റവ് കത്തിച്ച് ഒരു ചട്ടി വച്ച് അത് ചൂടായ ശേഷം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ഇട്ട് വാട്ടിയെടുക്കുക അര ടീസ്‌പൂൺ മഞ്ഞൾ പൊടിയും കറിവേപ്പിലയും കൂടി ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക. ഇത് തിളച്ചു വരുമ്പോൾ വറുത്ത മീൻ കഷണങ്ങൾ ഗ്രേവിയിലേക്ക് ഇട്ടു കൊടുക്കാം. എല്ലാ വശത്തും തിള വന്നു കഴിയുമ്പോൾ ഒരു അടപ്പു കൊണ്ട് ചട്ടി മൂടി വച്ച് അഞ്ചു മിനിട്ട് നേരം വേവിക്കുക. കരിമീൻ പട കറി റെഡി.

English Summary : Here is a recipe of a unique Alappuzha-style fish delicacy one may not find in hotels to relish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com