തെക്കൻ കേരളത്തിലേതു പോലെ അയഞ്ഞ കാളനല്ല ഇവിടെ. തൊടു കറിയായി കൂട്ടാവുന്ന കാളൻ ഇരുന്നു തണുക്കും തോറും രുചിയേറും. ഇതാണ് വികെഎന്നിന്റെ ഭാര്യ വേദവതിയും മരുമകൾ എം.രമയും ഒരുക്കുന്ന കാളന്റെ രുചിക്കൂട്ട്.
- പാചക വിധി കൽപിച്ചത്: വികെഎൻ
- പാചകം ചെയ്യുന്നത്: ഭാര്യ വേദവതിയും മരുമകൾ എം. രമയും
ചേരുവകൾ
- ചേന – അരക്കിലോ
- തേങ്ങ – വലുത് ഒന്ന്
- തൈര് – നന്നായി പുളിച്ചത് (അരലിറ്റർ)
- ജീരകം – ഒരു സ്പൂൺ
- കുരുമുളക് – ഒരു സ്പൂൺ (എരിവിന് അനുസരിച്ച് കൂടുതൽ ചേർക്കാം)
- പച്ചമുളക് – എരിവുള്ളത് 5
പാകം ചെയ്യുന്ന വിധം
ചേന നുറുക്കിയതു മഞ്ഞൾപ്പൊടിയും ഉപ്പുമിട്ടു േവവിച്ച ശേഷം തൈര് ഒഴിച്ച് ഇളം തീയിൽ തിളപ്പിക്കും. പിരിയാതിരിക്കാൻ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്കു ജീരകവും കുരുമുളകും പച്ചമുളകും ചേർത്ത് അരച്ചു ചേർക്കണം. ഇതു നന്നായി വെന്തു കുറുകി വന്നശേഷം വെളിച്ചെണ്ണയിൽ പൊട്ടിച്ച കടുകും ചുവന്ന മുളകും ചേർക്കണം.
English Summary : Kalan Onam Sadhya Special Recipe by VKN.