ADVERTISEMENT

പായസം ഇഷ്ടപ്പെടാത്തവർക്കും ഈ സ്പെഷൽ  പുഡ്ഡിങ് ഇഷ്ടപ്പെടും.

ചേരുവകൾ 

  • കരിക്ക് - 80 ഗ്രാം (1 കപ്പ് )
  • കരിക്കിൻ വെള്ളം - 3/4  കപ്പ് 
  • പാൽ - 500 മില്ലി 
  • കണ്ടൻസ്ഡ് മിൽക്ക് - 3/4  കപ്പ് 
  • ഏലക്കാപ്പൊടി - 1 ടീസ്‌പൂൺ 
  • തേങ്ങാപ്പാൽ (ഒന്നാം പാൽ) - 1/2 കപ്പ് 
  • ചൈന ഗ്രാസ് (1 കപ്പ് വെള്ളത്തിൽ കുതിർത്തത്)

ഗാർണിഷ് ചെയ്യാൻ ആവശ്യമായവ 

  • കരിക്ക് 
  • അവൽ 
  • നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്ത് 

തയാറാക്കുന്ന വിധം

ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് പാൽ ഒഴിച്ചു നല്ല തീയിൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ചു പാൽ ഒന്ന് വറ്റിച്ചെടുക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും (മുക്കാൽ കപ്പ് )  ചേർത്ത് നന്നായി ഇളക്കുക. ഇതൊന്ന് മിക്‌സ് ആയി കഴിയുമ്പോൾ അതിലേക്ക് അഞ്ചോ ആറോ ഏലയ്ക്ക ഇട്ടു കൊടുക്കുക. ഇത് ചെറിയ തീയിൽ വച്ച് കുറച്ചു കട്ടി ആകുന്നതു വരെ കൈ എടുക്കാതെ ഇളക്കി കൊടുക്കുക പാൽ പിരിയാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.  കുറുകി കഴിയുമ്പോൾ തീ ഓഫ് ചെയ്‌ത്‌ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പാൽ ചെറുതായി തണുത്ത ശേഷം (ചെറിയ ചൂടു വേണം)  ഇതിലേക്ക് കോക്കനട്ട് പ്യൂരി (കരിക്കിൻ വെള്ളത്തിൽ കരിക്കിന്റെ ഫ്ലെഷ് ഇട്ട് 

മിക്‌സിയുടെ ജാറിൽ നന്നായി മിക്‌സ് ചെയ്തെടുത്തത് ) ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനു ശേഷം അര കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ) ചേർക്കുക (ആവശ്യമെങ്കിൽ കരിക്ക് ചെറിയ കഷണങ്ങൾ ആയി ചേർക്കാം)  ഇപ്പോൾ ഇളനീർ പായസം റെഡി ആയിട്ടുണ്ട്. 

payasam-pudding

ഇനി ഇതിലേക്ക്  ചൈന ഗ്രാസ് ചേർത്ത് പുഡ്ഡിങ് തയാറാക്കാം. അതിനായി അലിയിച്ചു വച്ചിരിക്കുന്ന ചൈന ഗ്രാസ് (10 ഗ്രാം ചൈന ഗ്രാസ്  ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്) ചൂടു കുറഞ്ഞതിനു ശേഷം പായസത്തിലേക്ക് ചേർത്തു ചെറിയ തീയിൽ ഒന്ന് കുറുക്കി(5-6 മിനിറ്റ് ) എടുക്കുക. ഈ സമയത്ത് പായസത്തിൽ ചേർത്തിരിക്കുന്ന ഏലക്ക മാറ്റാം. ഇനി ഇത് പുഡ്ഡിങ്ങ് തയാറാക്കുന്നതിനായി ഉള്ള ഒരു പാത്രത്തിലേക്ക് മാറ്റാം. അതിനായി ഒരു പാത്രം എടുത്ത് അതിനെ ക്ലിങ്ങ് റാപ്പ് വച്ച് ടൈറ്റായി റാപ്പ് ചെയ്യുക. അതിനു ശേഷം അലുമിനിയം ഫോയിൽ കൊണ്ട് പാത്രം റാപ്പ് ചെയ്യുക. ഇനി ഇതിലേക്ക് ആദ്യത്തെ ബേസ് ലയറിൽ അവൽ (ശർക്കരയിൽ വെളയിച്ച അവൽ ആണ് എടുക്കേണ്ടത്)ഇട്ടു കൊടുക്കുക. അവൽ നന്നായി പ്രസ് ചെയ്‌ത്‌ ഒരേ ലെവൽ ആക്കിയ ശേഷം പത്തു മിനിറ്റ് ഒന്ന് ഫ്രീസ് ചെയ്യുക. അവൽ ഫ്രീസ് ആയ ശേഷം ഇതിനു മുകളിലേക്ക് പായസത്തിന്റെ പുഡിങ്ങ് മിക്സ്ചർ (രണ്ടു തവി) ചേർക്കുക. വീണ്ടും ഇത് 1- 2  മണിക്കൂർ വരെ  ഫ്രിഡ്‌ജിൽ വയ്ക്കുക. ഇത് സെറ്റ് ആയ ശേഷം മറ്റൊരു പാത്രത്തിലേക്ക് പ്ലേറ്റ് ചെയ്‌ത്‌ നെയ്യിൽ വറുത്ത തേങ്ങ ചേർത്ത് ഇതിനെ ഗാർണിഷ് ചെയ്യാം.

English Summary : Special tender coconut payasam pudding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com