ADVERTISEMENT

കുത്തരിയിൽ നിന്നെടുത്ത അവലിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ഭാരം കുറയ്ക്കുന്നതിനു സഹായിക്കും. നാരുകൾ ശരീരത്തി ലെ മാലിന്യങ്ങളെ നീക്കുന്നു. കുടലിലെ കാൻസർ അകറ്റാനും മലബന്ധം പരിഹരിക്കാനും നല്ലത്. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അവലിലുണ്ട്.

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോ ളിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്നു. വൈറ്റമിൻ എ,ബി, ബി2, ബി3, ഡി, ഇ, ഇരുമ്പ് എന്നിവയുള്ളതിനാൽ ഗർഭിണി കൾക്ക് ഉത്തമം. അവൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറച്ച് പ്രമേഹം നിയന്ത്രിക്കുന്നു. 

പോഷക നിറവ്

അവൽ പായസം പോഷകസമ്പന്നമാണ് (100 ഗ്രാമിൽ)

  • കാലറി – 346
  • കൊഴുപ്പ് – 1.26 ഗ്രാം
  • അന്നജം – 77.3 ഗ്രാം
  • മാംസ്യം – 6.69 ഗ്രാം
  • നാരുകൾ – 0.7 ഗ്രാം

ശർക്കര മധുരവുമായ്.....

പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഒരു കപ്പ് അവൽ നന്നായി മൂപ്പിക്കുക. ചുവന്ന അവലാണു നല്ലത്. ഒന്നരകപ്പ് വെള്ളം പാനിലൊഴിച്ച് അടുപ്പത്തു വച്ചു വെള്ളം ചൂടാകുമ്പോൾ 400 ഗ്രാം ശർക്കര അതിലിട്ട് അലിയിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ഒരു കപ്പ് ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്തു വെവ്വേറെ പാത്ര ങ്ങളിൽ മാറ്റി വയ്ക്കുക. നന്നായി മൂപ്പിച്ച അവലിലേക്കു മൂന്നാം പാൽ ഒഴിച്ചു തിളപ്പിച്ചശേഷം രണ്ടാംപാൽ ഒഴിച്ചു തിളയ്ക്കുമ്പോൾ ശർക്കരപാനിയാക്കിയത് ഒഴിക്കുക. ഇതു തിളച്ചു നന്നായി കുറുകുമ്പോൾ ഒന്നാം പാല്‍ ചേർത്തു തിളയ്ക്കും മുമ്പേ ഇറക്കി വയ്ക്കാം. ഇതിൽ ഏലയ്ക്കാപൊടി, നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്ത് ഇളക്കുക. തേങ്ങാപ്പാലിനും ശർക്കരയ്ക്കും പകരം പശുവിൻ പാലും പഞ്ചസാരയും ചേർത്തും അവൽ പായസം ഉണ്ടാക്കാം. 

English Summary : Simple recipe for aval or flattened rice payasam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com