രുചിയും ഗുണത്തിലും വമ്പനായ വിഭവം; തയാറാക്കാം എളുപ്പത്തിൽ

drumstick-recipe
പ്രതീകാത്മക ചിത്രം
SHARE

ധാരാളം പോഷകഗുണങ്ങളുള്ള ഒരു വിഭവമാണ് മുരിങ്ങക്ക. പക്ഷേ അവിയലിലും മറ്റും ഉപയോഗിച്ചാലും മുരിങ്ങക്ക മാറ്റിവച്ച് അവിയൽ മാത്രം കൂട്ടുന്നവരുണ്ട്. മുരിങ്ങയുടെ രുചി ഇഷ്ടമല്ലെന്ന കാരണം പറഞ്ഞാണ് പലരും അങ്ങനെ ചെയ്യുന്നത്. എന്നാൽ രുചിയിലും ഗുണത്തിലും കേമനായ ഒരു വിഭവം ഉണ്ട് മുരിങ്ങ ഇറച്ചി മസാല. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

1.ഇറച്ചി വേവിച്ച് നീളത്തിലരിഞ്ഞത് – 1 കപ്പ്

2.മുരിങ്ങ നീളത്തിലരിഞ്ഞത് – 3 എണ്ണം

3. സവാള നീളത്തിലരിഞ്ഞത് – 1 എണ്ണം

4. ഇറച്ചി വേവിച്ച വെള്ളം – അര കപ്പ്

5.ഇഞ്ചി നീളത്തിലരിഞ്ഞത് – 1 സ്പൂൺ

6. വെളുത്തുള്ളി നീളത്തിലരിഞ്ഞത് – 1 സ്പൂൺ‌

7. മസാലപ്പൊടി 1 സ്പൂൺ

8. കുരുമുളകുപൊടി – 1 സ്പൂൺ

9. മുളുകുപൊടി – 1 സ്പൂൺ

10. മഞ്ഞൾപ്പൊടി കാൽ സ്പൂൺ

11. ഉപ്പ് – ആവശ്യത്തിന്

12.എണ്ണം – ആവശ്യത്തിന്

13. മല്ലി, പൊതിനയില – 1 പിടി പീതം

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി വഴറ്റുക. ശേഷം മസാലപ്പൊടി, മുളകുപൊടി, കുരമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവയിട്ട് മൂപ്പിച്ച് ഇതിലേക്ക് ഇറച്ചി വെള്ളം, ആവശ്യത്തിന് ഉപ്പ്, മുരിങ്ങ ഇവ ചേർക്കുക. മുരിങ്ങ പാതിവേവുമ്പോൾ ഇതിൽ ഇറച്ചിയും ചേർത്തു വെള്ളം വറ്റുന്നതുവരെ മൂടിയിട്ട് വേവിക്കുക. എണ്ണ തെളിഞ്ഞാൽ മല്ലി, പുതിനയില എന്നിവ ഇളക്കിച്ചേർക്കാം.

Content Summary : Muringa Erachi Masala Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA