വലിയ കൊഞ്ചു കിട്ടിയാൽ പരീക്ഷിക്കാം ഈ വിഭവം; കുടമ്പുളിയിട്ടു വച്ചാൽ രുചി കൂടും

HIGHLIGHTS
  • പച്ചമുളക് മുങ്ങുന്നത്ര വെളിച്ചണ്ണ ഒഴിക്കാം
  • കുടമ്പുളി കൂടിയിട്ട് നന്നായി ഇളക്കുക
prawns-pattichathu
പ്രതീകാത്മക ചിത്രം
SHARE

കൊഞ്ചു കഴിക്കാനിഷ്ടമുള്ളവർക്ക് പരീക്ഷിച്ചു നോക്കാം ഈ വിഭവം. റോസ്റ്റും ഫ്രൈയും മാത്രമല്ല നല്ല നാടൻ രീതിയിൽ കുടമ്പുളിയിട്ടു പറ്റിക്കാനും നല്ലതാണ് കൊഞ്ച്. നല്ല വലിപ്പമുള്ള കൊഞ്ച് കിട്ടിയാൽ വിട്ടുകളയരുത്. 

കൊഞ്ചു പറ്റിച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം. ഒരേ വലുപ്പമുള്ള നല്ല കായൽ കൊഞ്ച് തലയും വാലും കള‍ഞ്ഞു വൃത്തിയാക്കി വയ്ക്കുക. പച്ചമുളകു ചതച്ചത്, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി ചതച്ചത്,നല്ല നാടൻ വെളിച്ചണ്ണ, തേങ്ങ ഇത്രയും തയാറാക്കി വയ്ക്കുക.

ഉരുളി ചൂടായി വരുമ്പോൾ വെളിച്ചണ്ണ ഒഴിക്കണം. പച്ചമുളക് മുങ്ങുന്നത്ര വെളിച്ചണ്ണ എന്നതാണു കണക്ക്. ഇതു ചൂടായിവരുമ്പോൾ മുറിച്ചുവച്ച പച്ചമുളക് ഇടാം. നന്നായി ഇളക്കി ഇതിലേക്കു അൽപം മഞ്ഞൾപ്പൊടി ഇടാം. മഞ്ഞനിറം മുഴച്ചുനിൽക്കുന്നത്ര വാരിവിതറരുത്. അൽപം മാത്രം. ഒന്നു ചൂടായിക്കഴിഞ്ഞാൽ തൊലികളഞ്ഞുവച്ച ചെറിയ ഉള്ളിയിടാം. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച വെളുത്തുള്ളി ചേർക്കുക. തുടർന്നു ചതച്ച ഇഞ്ചിയും ചേർക്കുക. നന്നായി ഇളക്കുക.

ഇതിലേക്കു ചതച്ചു വച്ച വറ്റൽമുളകു ചേർത്ത് ഇളക്കാം. ആവശ്യത്തിന് ഉപ്പു ചേർക്കാം. വെളിച്ചെണ്ണ കുറവാണെന്നു തോന്നിയാൽ അൽപം വെളിച്ചെണ്ണ ഒഴിക്കാനും മറക്കണ്ട. ഇതിലേക്കു കറിവേപ്പില തണ്ടിൽനിന്ന് ഇലകൾ ഊരിയെടുത്ത് ഇടാം. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കഴുകി വറ്റിച്ചുവച്ച അഞ്ചാറു കുടമ്പുളി കൂടിയിട്ട് നന്നായി ഇളക്കുക. ഒന്നു ചൂടായിക്കഴിയുമ്പോൾ പാത്രത്തിലുള്ള വസ്തുക്കളുടെ പകുതി അളവു നാളികേരം ചുരണ്ടിയതു ചേർക്കുക. നന്നായി ഇളക്കുക. ഇതിലേക്കു വൃത്തിയാക്കി വച്ച കൊഞ്ച് ഇടുക. അൽപം വെളിച്ചെണ്ണ കൂടി ചേർക്കാം.

കൊഞ്ച് ഇട്ടു നന്നായി ഇളക്കിയ ശേഷം ബാക്കിയുള്ള നാളികേരപ്പീരകൂടി ചേർക്കുക. ഇതിലേക്കു നല്ല പച്ചവെള്ളം ഒഴിക്കുക. പാത്രത്തിലെ കൊഞ്ചു മുങ്ങിക്കിടക്കുന്നത്ര ഒഴിക്കരുത്. കൊഞ്ചിനേക്കാൾ അൽപം താഴെയായിരിക്കണം വെള്ളത്തിന്റെ നിരപ്പ്. നന്നായി തിളച്ചുകൊണ്ടിരിക്കും. ഉരുളി നല്ല വാവട്ടമുള്ള പാത്രംകൊണ്ട് അൽപ നേരം അടച്ചുവയ്ക്കണം. ആവി വരുമ്പോൾ അൽപം വെളിച്ചെണ്ണ മുകളിലൊഴിച്ച്, രണ്ടു കറിവേപ്പിലയും പൊട്ടിച്ചിടാം. നല്ല കിടുക്കാച്ചി കായൽ കൊഞ്ചു പറ്റിച്ചതു റെഡി.

ഒരു കൊഞ്ചെടുത്തു വായിലിട്ടുനോക്കൂ. വെളിച്ചെണ്ണയുടെ വശ്യത. മുളകിന്റെ എരിവ്, കുടമ്പുളിയുടെ പിടികിട്ടായ്മ, ഇതിനൊക്കെ മുകളിൽ ആഢ്യത്വമുള്ള കുട്ടനാടൻ കൊഞ്ചിന്റെ മാംസളത. നാവിൽരുചിയുടെ മേളപ്പെരുക്കം തുടങ്ങിക്കഴിഞ്ഞു.

Content Summary : Tasty Prwans Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS