നാലേ നാലു ചേരുവകൾ മതി; വീട്ടിൽ തയാറാക്കാമീ ദീപാവലി മധുരം

sweet-boonthi
SHARE

മധുരത്തിന്റെ മത്തും ഏലക്കായുടെ രുചിയുമായി നാവിൽ കിനിഞ്ഞിറങ്ങുന്ന ഒരു മധുരം കഴിച്ചാലോ ഈ ദീപാവലിക്ക്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയിഷ്ടപ്പെടുന്ന ഒരു വിഭവമാണ് സ്വീറ്റ് ബൂന്തി. വെറും നാലുചേരുവൾകൊണ്ട് ഇക്കുറി വീട്ടിൽത്തന്നെ തയാറാക്കാം ബൂന്തി.

ചേരുവകൾ

കടലമാവ്:1കപ്പ്

പഞ്ചസാര:11/2കപ്പ്‌

ബേക്കിംഗ് സോഡാ:1/4ടീസ്പൂൺ

എണ്ണ:വറുക്കാൻ ആവശ്യത്തിന്

തയാറാക്കേണ്ട വിധം

കടലമാവ്, ബേക്കിങ് സോഡാ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക. പഞ്ചസാരയിൽ ഏലക്കായ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് പഞ്ചസാര സിറപ്പ് തയാറാക്കുക. വേണമെങ്കിൽ കുറച്ചു കളർ ചേർക്കാം.

ചൂടായ എണ്ണയിൽ ഒരു തവികൊണ്ട് അരിപ്പയിലൂടെ ഒഴിക്കുക. പാകത്തിന് മൂപ്പു ആയാൽ കോരി പഞ്ചസാര സിറപ്പിൽ ഇട്ട് ഒരു മണിക്കൂർ വെക്കുക. സ്വീറ്റ് ബൂന്തി തയാർ.

Content Summary :Deepavali Special Sweet Bundi Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS