അസം രുചിവൈവിധ്യം; ആലു പിട്ടിക, ആലു കോനി പിട്ടിക

HIGHLIGHTS
  • രുചിവൈവിധ്യം കൊണ്ട് സമ്പന്നമാണ് അസം.
  • കടുകെണ്ണയുടെ രുചി താൽപര്യമില്ലാത്തവർക്കു ഈ വിഭവത്തിൽ കൈ വയ്ക്കാൻ സാധിക്കുന്നതല്ല.
poita-bhat-aloo-pitika
SHARE

രുചിവൈവിധ്യം കൊണ്ട് സമ്പന്നമാണ് അസം. പ്രാദേശികമായി നിലകൊള്ളുന്ന ഒട്ടേറെ വിഭവങ്ങൾ അസമിന്റ സ്വന്തമാണ്. അവയിൽ ഒരെണ്ണമാണ് ആലു പിട്ടിക. ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കുന്ന ഈ വിഭവം വെജിറ്റേറിയൻസിന്റെ ഇഷ്ടവിഭവമായി എണ്ണുമ്പോൾ ആലു കോനി പിട്ടികയാണ് നോൺ വെജ് ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവം. കോനി അഥവാ മുട്ട ചേർക്കുന്നതാണ് ആകെയുള്ള വ്യത്യാസം. മറ്റു ചേരുവകളിൽ ഒന്നിൽ തന്നെയും മാറ്റമില്ല. കപ്പ പുഴുക്കിനോട് സാദൃശ്യം തോന്നുമെങ്കിലും ചോറിനൊപ്പവും അല്ലാതെയും ഇത് വിളമ്പുന്നതാണ്. വെളിച്ചെണ്ണയ്ക്ക് പകരം കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. അതിനാൽ കടുകെണ്ണയുടെ രുചി താൽപര്യമില്ലാത്തവർക്കു ഈ വിഭവത്തിൽ കൈ വയ്ക്കാൻ സാധിക്കുന്നതല്ല. ആലു പിട്ടികയും ആലു കോനി പിട്ടികയും തയാറാക്കുന്ന വിധം ഇപ്രകാരം

ചേരുവകൾ

  • ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് – 4 എണ്ണം
  • മുട്ട പുഴുങ്ങിയത് – 2 എണ്ണം
  • സവാള – ഒരണ്ണം ചെറുതായി അരിഞ്ഞത്
  • മല്ലിയില ചെറുതായി നുറുക്കിയത് – ഒരു ചെറു പിടി
  • കടുകെണ്ണ – 2 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2 എണ്ണം ചെറുതായി നുറുക്കിയത്
  • കുരുമുളക് പൊടി – അര ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉടച്ചു പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആലു പിട്ടിക വേണ്ടവർ മുട്ട ഒഴിവാക്കിയാൽ മാത്രം മതി. 

English Summary : Assamese Poita Bhat With Aloo Pitika Recipe. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS