ശരീരഭാരം കുറയ്ക്കാൻ എബിസി മിറാക്കിൾ ജ്യൂസ്

HIGHLIGHTS
  • ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് ഇതാണ് ആ മാന്ത്രികക്കൂട്ട്.
  • രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് ഉത്തമം.
abc-juice
Image Credit : Let Geo Create/ Shutterstock
SHARE

നിറം വർധിപ്പിക്കാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഒരു മിറാക്കിൾ ഡ്രിങ്ക്. അതാണ് എബിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് ഇതാണ് ആ മാന്ത്രികക്കൂട്ട്. എളുപ്പത്തിൽ വളരെ വേഗം തയാറാക്കാമെന്നതാണ് ഇതിന്റെ മെച്ചും. വ്യത്യസ്തമായ ഒരു ഹെൽത്തി, കോംപിനേഷൻ ജ്യൂസ് ആയതിനാൽ ഇതിന് ഗുണങ്ങൾ ഒരുപാടുണ്ട്. ഈ മൂന്നു ചേരുവകളിൽ അടങ്ങിയ വൈറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളുമാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. 

കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനുമുള്ള ഈ മിറാക്കിൾ ജ്യൂസിന്റെ മിടുക്ക് അപാരമാണ്. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനുമെല്ലാം ഇത് വളരെ മികച്ചതാണ്. തുടക്കത്തിൽ അർബുദബാധിതരുടെ പാനീയമായിരുന്നെങ്കിലും ഇത്  കോശങ്ങളിലും ചർമ്മത്തിലുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് എബിസി ജ്യൂസ് ഹെൽത്തി ജ്യൂസിന് വ്യാപകമായി പ്രചാരം ലഭിച്ചത്. 

എപ്പോൾ കുടിക്കാം

രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതല്ലെങ്കിൽ, രണ്ടു പ്രധാന ഭക്ഷണത്തിന് ഇടയിലുള്ള സമയം കുടിക്കാം. ഉദാഹരണത്തിന് രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണത്തിന് ഇടയിലുള്ള സമയമാകാം. എന്നാൽ പ്രധാന ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഇതിന്റെ ഗുണം അത്ര ലഭിച്ചേക്കില്ല. ഈ ജ്യൂസിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ചിലർക്ക് വായുശല്യം ഉണ്ടാകാം.

അങ്ങനെ വായുശല്യമുണ്ടാകുന്നുണ്ടെങ്കിൽ ജ്യൂസ് ഉണ്ടാക്കുമ്പോൾ അൽപം ഇഞ്ചി കൂടി ചേർത്ത് അടിച്ചെടുക്കാം. ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ബീറ്റ്റൂട്ട് അമിതമായി ഉപയോഗിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കുന്നതാണ് ഉചിതം. 

തയാറാക്കുന്ന വിധം (2 പേർക്കുള്ള ജ്യൂസിന്റെ അളവ്) 

  • തൊലികളഞ്ഞ ആപ്പിൾ - 1
  • പകുതി ബീറ്റ്റൂട്ട് 
  • 1 കാരറ്റ് (തീരെ ചെറുതല്ലാത്തത്)
  • ഒരു കപ്പ് വെള്ളം (തണുപ്പ് വേണ്ടവർക്ക് തണുത്ത വെള്ളം ഉപയോഗിക്കാം)
  • മധുരത്തിന് അനുസരിച്ച് തേൻ. (പഞ്ചസാര ഒഴിവാക്കുക)

ഇവയെല്ലാം ജ്യൂസറിലോ ബ്ലെൻഡറിലോ അടിച്ചെടുക്കുക. അരിക്കാതെ ഉപയോഗിക്കുക. 

English Summary : Know The Benefits Of This Miracle Juice: ABC Juice.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS