ADVERTISEMENT

മസാലയുടെ എരിവും തേങ്ങാപ്പാലിന്റെ മധുരവും ചേർന്ന രുചികരമായ കരിക്ക് പ്രോൺസ് കറി.

 

ചേരുവകൾ

  • പ്രോൺസ് – 200 ഗ്രാം
  • ഉഴുന്നു പരിപ്പ്, ചനാ ദാൽ – 2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – 1 ടീസ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 2 ടീസ്പൂൺ
  • ഇഞ്ചി – 1 ടീസ്പൂൺ
  • പച്ചമുളക് – 3
  • കറിവേപ്പില
  • ചെറിയുള്ളി – 8 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി – ഒന്നര ടീസ്പൂൺ
  • തേങ്ങാപ്പാൽ  – 1 കപ്പ്
  • തക്കാളി അരച്ചത്
  • കരിക്ക് – 30 ഗ്രാം
  • കരിക്ക് വെള്ളം – 1 കരിക്കിന്റെ
  • മല്ലിയിൽ –  അലങ്കിരിക്കാൻ

 

coconut-prawns-curry

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
  • ഇതിലേക്ക് ഉഴുന്നു പരിപ്പ്, ചന ദാൽ, കടുക്, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു വഴറ്റി എടുക്കാം. ഇതിലേക്ക് പച്ചമുളക് ചേർക്കാം.
  • പച്ചമുളക് നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു യോജിപ്പിക്കാം. ഇതിലേക്ക് ചെറിയ ഉളളി ചേർക്കാം, നന്നായി വഴന്ന ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം.
  • മസാല മൂത്ത ശേഷം ഉപ്പ് ചേർക്കാം. എരിവ് ആവശ്യമെങ്കിൽ മുളകുപൊടി ഇപ്പോൾ ചേർക്കാം. ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് വേവിക്കാം. കരിക്കിന്റെ വെള്ളവും ഈ സമയത്ത് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം. ശേഷം കരിക്ക് കഷ്ണങ്ങൾ ഇട്ട് അഞ്ചു മിനിറ്റു വേവിക്കാം. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് രണ്ട് മിനിറ്റ് വയ്ക്കാം.  പ്രോൺസ് ചേർത്ത് 4 മിനിറ്റ് വേവിച്ചാൽ രുചികരമായ കറി റെഡി.

 

English Summary : Spicy and tasty, tender coconut prawns curry blends beautifully with the sweetness of coconut milk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com