ADVERTISEMENT

ക്രാബ് കേക്ക്. പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് വിവിധ തരം കേക്കുകളുടെ ചിത്രങ്ങൾ ഓടിയെത്തുമെങ്കിലും രൂപത്തിലും ഭാവത്തിലും കേക്കുമായി ഒട്ടും സാമ്യമില്ലാത്ത വിഭവമാണ് ഇത്. ഞണ്ടിറച്ചി കൊണ്ട് എളുപ്പം തയാറാക്കാൻ സാധിക്കുന്ന കട്‌ലറ്റ് ആണ് ക്രാബ് കേക്ക്. അമേരിക്കൻ ക്യൂസിനിൽ ഏറെ പ്രാധാന്യമുള്ള ഈ വിഭവത്തിന് ഇപ്പോൾ നമ്മുടെ നാട്ടിലും ആരാധകരേറെയാണ്. കടൽ വിഭവങ്ങൾ ഇഷ്ടമുള്ള ഭക്ഷ്യപ്രേമികൾക്ക് ഞണ്ടിനോട് താൽപര്യമുണ്ടെങ്കിൽ ക്രാബ് കേക്ക് ഉറപ്പായും ഒന്ന് രുചിച്ച് നോക്കണം. ഗോവൻ റസ്റ്ററന്റുകളിലും കോവളത്തെ ചില റസ്റ്ററന്റുകളിലും ക്രാബ് കേക്ക് ലഭിക്കാറുണ്ട്. അപെറ്റൈസർ ആയിട്ടാണ് വിളമ്പുന്നത്. മയോണൈസ്, വിവിധ തരം സോസുകൾ, ബ്രെഡ് ക്രംസ് എന്നിവ ചേർത്ത് തയാറാക്കുന്ന ക്രാബ് കേക്കുകൾ പാൻ ഫ്രൈ ചെയ്ത് എടുക്കുന്നതാണ് ഉത്തമം. ഇവ ബേക്ക്– ഡീപ് ഫ്രൈ എന്നിവ ചെയ്യാറുമുണ്ട്. വറുക്കുന്നതിന് മുന്നോടിയായി ചേരുവകൾ എല്ലാം ചേർത്ത് കട്‌ലറ്റ് രൂപത്തിലാക്കി തലേ ദിവസം തന്നേ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. കാൻഡ് ക്രാബ് മീറ്റും ക്രാബ് കേക്ക് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാം. എന്നാൽ മാംസം മാത്രമേ ഉപയോഗിക്കാവൂ. ഞണ്ടിറച്ചിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇറച്ചി നന്നായി കഴുകി വെള്ളം മുഴുവൻ ഒപ്പിയെടുത്തതിനു ശേഷം വേണം ചേരുവകൾ ചേർക്കാൻ.

ക്രാബ് കേക്കിന് വേണ്ട ചേരുവകൾ

ഞണ്ടിറച്ചി – ഒരു കപ്പ്
മയോണൈസ് – കാൽ കപ്പ്
മസ്റ്റേർഡ് സോസ് – ഒരു ടേബിൾ സ്പൂൺ
വൊസ്റ്റർഷയർ സോസ് – ഒരു ടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ
മുട്ട – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
ബ്രെഡ് ക്രംസ് – ആവശ്യത്തിന്
മല്ലിയില (ചെറുതായി നുറുക്കിയത്) – രണ്ട് സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ മുട്ട, സോസുകൾ, മയോണൈസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 
  • ഇതിലേക്ക് ഇറച്ചിയും ബ്രഡ് ക്രംസും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക.

English Summary : Organic Homemade Crab Cakes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com