ADVERTISEMENT

സാലഡ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് പച്ചക്കറികളും പഴങ്ങളുമാണ്. എന്നാൽ തായ് ക്യുസീനിൽ വറുത്ത മുട്ട ചേർത്തൊരു സാലഡ് ഉണ്ട്. ക്രിസ്പി എഗ് സാലഡ് എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്. കോഴി അല്ലെങ്കിൽ താറാവ് മുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ചേരുവകൾ

മുട്ട – 4 എണ്ണം
സവാള – ഒരെണ്ണം
തായ് റെഡ് ചില്ലീസ് – 2 എണ്ണം
സെലറി – ഒരു കപ്പ്
മല്ലിയില – ഒരു കപ്പ്
തക്കാളി – ഒരെണ്ണം
ചുവന്നുള്ളി – 5,6 എണ്ണം
ഫിഷ് സോസ് – 2 ടേബിൾ സ്പൂൺ
നാരങ്ങനീര് – 3 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒരു പാനിൽ മുട്ട വറുത്ത് കോരാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് ഒരോ മുട്ടയും ശ്രദ്ധയോടെ പൊട്ടിച്ചൊഴിക്കുക. മുട്ട വേറൊരു ചെറിയ പാത്രത്തിൽ പൊട്ടിച്ചൊഴിച്ചതിനു ശേഷം ഒരോന്നായി എണ്ണയിലേക്ക് ഇടുന്നതാവും നല്ലത്. ഈ സമയം ഫ്ലെയിം മീഡിയം ആയിരിക്കുന്നതാണ് നല്ലത്. മുട്ട നന്നായിട്ട് മൊരിയും വരെ വറുത്തെടുക്കുക. ഒന്നോ രണ്ടോ മിനിറ്റോ മതിയാകും. ശേഷം ഇവ കോരി മാറ്റിവയ്ക്കുക

Food KitchenWise Warm Steak and Potato Chip Salad
സാലഡ്

∙ മറ്റൊരു ബൗളിൽ സവാള, റെഡ് ചില്ലീസ്, സെലറി, മല്ലിയില, ചുവന്നുള്ളി,തക്കാളി എന്നിവ നുറുക്കിയത് ചേർക്കുക. ഇതിലേക്ക് വറത്തു മാറ്റിവച്ചിരിക്കുന്ന മുട്ട നുറുക്കിയിടുക. 

ഇവ നന്നായിട്ട് ഒന്നു ഇളക്കിയതിനു ശേഷം ഇതിലേക്ക് ഫിഷ് സോസ്, നാരങ്ങ നീര്, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം വിളമ്പുക.  

 

English Summary : Spicy, tangy and sweet - this egg salad has it all!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com