ADVERTISEMENT

നോമ്പുതുറക്കാൻ പുതുമയേറിയ ചില വിഭവങ്ങൾ ഇതാ...

ചിക്കൻ ജീരകക്കഞ്ഞി 

ചേരുവകൾ 

1. പച്ചരി - 1/2 കിലോഗ്രാം
2. എല്ലു നീക്കിയ ചിക്കൻ(ചെറുതായി നുറുക്കിയത്) - 200 ഗ്രാം
3. ചെറിയ ജീരകം - 15 ഗ്രാം
4. തേങ്ങ - 1/2 മുറി
5. ആശാളി - 15 ഗ്രാം
6. ഉലുവ - 10 ഗ്രാം
7. ചെറിയ ഉള്ളി -100 ഗ്രാം
8. മഞ്ഞൾപ്പൊടി - 1 നുള്ള്
9. ഉപ്പ് - പാകത്തിന്
10. നാരങ്ങാ നീര് - 1 ടീ സ്‌പൂൺ

തയാറാക്കുന്ന വിധം

ബോൺലെസ് ചിക്കൻ മഞ്ഞളും ഉപ്പും പുരട്ടി 30 മിനിറ്റ് വയ്ക്കുക. ചെറിയ ജീരകവും ചെറിയ ഉള്ളിയും അരമുറി തേങ്ങയുടെ പീരയും ചേർത്തു മിക്‌സിയിൽ അരച്ചെടുക്കുക. പച്ചരി വൃത്തിയായി കഴുകി കുക്കറിൽ ഇടുക. ബോൺലെസ് ചിക്കൻ ചേർക്കുക. ആശാളി, ഉലുവ എന്നിവയും ചേർക്കണം. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീ സ്‌പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് 2 വിസിൽ വരും വരെ വേവിക്കണം. 10 മിനിറ്റിനു ശേഷം കഞ്ഞി ബൗളിലേക്കു മാറ്റാം. ആവശ്യമെങ്കിൽ 2 സ്‌പൂൺ നെയ് ചേർക്കാം. ഔഷധഗുണവുമുണ്ട്‌.


പൊട്ടു വെള്ളരി മാംഗോ ജ്യൂസ്

ചേരുവകൾ

പൊട്ടുവെള്ളരി - 1/2 കിലോ
പഴുത്ത മാങ്ങ - 1 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
ഏലക്കായ - 3 എണ്ണം
പാൽ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പൊട്ടുവെള്ളരിയും മാങ്ങയും തൊലികളഞ്ഞു വൃത്തിയാക്കി ചെറുകഷണങ്ങളാക്കി മിക്‌സിയിൽ ഇടുക. ആവശ്യത്തിനു തിളപ്പിച്ചാറിയ പാലും ഏലക്കായും മധുരവും ചേർക്കണം. 3 മിനിറ്റ് അടിച്ചു ജ്യൂസ് പരുവത്തിൽ എടുക്കുക.

തയാറാക്കിയത് :
ഷാമോൻ നിഷാദ്
പെന്റാ മേനക

English Summary : Iftar Special Chicken Jeeraka Kanji and Mango Juice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com