ADVERTISEMENT

പ്രഭാത ഭക്ഷണത്തിൽ ആരോഗ്യകരമായി പുതുമ തേടുകയാണോ? പരീക്ഷിക്കാം തിന ഇഡ്‌ലി

 

ചേരുവകൾ

 

1. തിന – 1 കപ്പ്

2. പച്ചരി – 3 കപ്പ്

3. ഉഴുന്ന് – 1 കപ്പ്

4. ചൗവ്വരി – 1/4 കപ്പ്

5. ഉലുവ – 1 1 ടീ സ്പൂൺ

6. കാരറ്റ് പൊടിയായി അരിഞ്ഞത് – ½ കപ്പ്

7. മല്ലിയില – ആവശ്യത്തിന്

8. ഉപ്പ് –  ആവശ്യത്തിന് 

 

പാകം ചെയ്യുന്ന വിധം

 

തിന, പച്ചരി, ഉഴുന്ന്, ഉലുവ ഇവ നന്നായി കഴുകി 7 മണിക്കൂറോളം കുതിർക്കാൻ വയ്ക്കുക. 

 

ചൗവ്വരി കഴുകി വേറെ പാത്രത്തിൽ 7 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 

 

രണ്ടു ചേരുവകളും വെവ്വേറെ അരച്ച് ഒന്നിച്ച് ഒരു പാത്രത്തിൽ ചേർത്തു യോജിപ്പിച്ചു വയ്ക്കുക. 

 

രാത്രിയിൽ മാവു പൊങ്ങി വരുവാൻ വേണ്ടി വയ്ക്കുക. 

 

രാവിലെ മാവിലേക്ക് ഉപ്പും കാരറ്റും മല്ലിയിലയും ചേർത്തിളക്കി ഇഡ്ഡലി തയാറാക്കാവുന്നതാണ്.

 

Content Summary : Healthy Recipe Zero Oil Millet Idli Recipe by Pinky Aravind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com