പോഷകക്കുറവ് പരിഹരിച്ച് പ്രതിരോധശക്തി കൂട്ടാം; കുഞ്ഞുങ്ങൾക്ക് കൊടുക്കാനൊരു സൂപ്പർ കുറുക്ക്

HIGHLIGHTS
  • കുറുക്ക് ഫ്രഷായി തയാറാക്കി കൊടുക്കുന്നതാണ് നല്ലത്
  • വെള്ളമോ തേങ്ങാപ്പാലോ ചേർക്കുന്നതും നല്ലതാണ്
home-made-baby-food-recipe-ethakka-kurukku-feeding-mother
Photo Credit : Master the moment / Shutterstock.com
SHARE

ആറു മാസത്തിനുശേഷം കൂടുതൽ പോഷണങ്ങൾ കുഞ്ഞിന് ആവശ്യമാണ്. സാധാരണ ഭക്ഷണത്തോടൊപ്പം കുറുക്കുകളും നൽകാം. പാൽകുടി നിർത്തിയ കുഞ്ഞുങ്ങൾ‍ക്ക്  കുറുക്കിൽ നിന്നും  വേണ്ടത്ര ഊർജവും പ്രോട്ടീനും ലഭിക്കേണ്ടതുണ്ട്. ധാന്യങ്ങളും പയറുവർഗങ്ങളും കലർത്തിയിട്ടുള്ള കുറുക്കുകൾ പോഷകഹാരക്കുറവ് തടയാനും വളർച്ചയുണ്ടാകാനും സഹായിക്കുന്നു. ഇലക്കറിയുടെ ചാറുകൂടി ചേർത്താൽ വേണ്ടത്ര ജീവകവും, ഇരുമ്പ്, കാത്സ്യം എന്നീ ധാതുലവണങ്ങളും ലഭിക്കും. അവയുടെ കുറവ് കൊണ്ടുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാനും സാധിക്കും. കുറുക്ക് ഫ്രഷായി തയാറാക്കി കൊടുക്കുന്നതാണ് നല്ലത്. ബാക്കി വരുന്നവ വീണ്ടും ഉപയോഗിക്കാൻ പാടില്ല. വെള്ളമോ തേങ്ങാപ്പാലോ ചേർക്കുന്നതും നല്ലതാണ്.

home-made-baby-food-recipe-ethakka-kurukku-feeding-mother-raw-banana
Photo Credit : RHJPhtotoandilustration / Shutterstock.com

ഏത്തയ്ക്ക പൊടി കുറുക്ക്

 

ചേരുവകൾ 
 

01. ഏത്തയ്ക്ക പൊടി – 50 ഗ്രാം

02. ചെറുപയർ പരിപ്പ് – 25 ഗ്രാം

03. വറുത്ത നിലക്കടല –25 ഗ്രാം

04. പഞ്ചസാര – 25 ഗ്രാം

05. വെള്ളം– ആവശ്യത്തിന് 

06. തേങ്ങാപ്പാൽ – അര കപ്പ്

 

തയാറാക്കുന്ന വിധം
 

ഏത്തയ്ക്ക തൊലികളഞ്ഞത് ചെറുതായി അരിഞ്ഞ് വെയിലത്തുണക്കി  

പൊടിച്ചുണ്ടാക്കുന്നതാണ് ഏത്തയ്ക്കപൊടി. ചെറുപയർ പരിപ്പ് നന്നായി കഴുകി ഉണക്കി വറുത്ത് പൊടിച്ച് ഇവ രണ്ടും പ്രത്യേകമായി സൂക്ഷിക്കാം. 

ആവശ്യത്തിനു പൊടി എടുത്ത് വെള്ളമൊഴിച്ച് കുറുക്കുക. 

പാകമാകുമ്പോൾ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തിളക്കുക. ചെറുചൂടോടെ കുഞ്ഞിനു നൽകാം. 

പഞ്ചസാരയ്ക്കു പകരം കരുപ്പെട്ടിയും ഉപയോഗിക്കാം.

Content Summary : Home made baby food recipe Ethakka Kurukku

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS