ഏഷ്യാഡ്; ഇടുക്കിക്കാരുടെ രുചിക്കൂട്ടുകളിലെ മിന്നും താരം, വിഡിയോ കാണാം

HIGHLIGHTS
  • കാർഷിക ജീവിതത്തിന്റെ എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ചേരുന്നുണ്ട് ഈ രുചിക്കൂട്ടിൽ.
SHARE

ഇടുക്കിക്കാരുടെ സ്പെഷൽ വിഭവമാണ് എല്ലും കപ്പേം. വിശേഷ ദിവസങ്ങളിൽ തീൻമേശയിൽ ഇടംപിടിക്കുന്ന ഭക്ഷണം. ഈസ്റ്ററിന് നമുക്കും ഒരുക്കാം ഒരു ഇടുക്കി സ്പെഷൽ എല്ലും കപ്പേം. ഇടുക്കിക്കാരുടെ തനത് രുചി തെല്ലും ചോരാതെ എല്ലും കപ്പേം തയാറാക്കുന്നത് 2012ലെ കർഷകശ്രീ പുരസ്കാര ജേതാവായ ഇടുക്കി പാറത്തോട് സ്വദേശിനിയായ കുഞ്ഞുമോൾ ജോസാണ്. കാർഷിക ജീവിതത്തിന്റെ എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ചേരുന്നുണ്ട് കുഞ്ഞുമോളുടെ ഈ രുചിക്കൂട്ടിൽ. പ്രാദേശിക ചേരുവകളും പാരമ്പര്യ രുചികളും തിളയ്ക്കുന്ന വിഭവം. പരിഷ്കാര പാചകത്തിന്റെ മേമ്പൊടികളൊന്നുമില്ലാത്ത ശുദ്ധവിഭവം, ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡ്.

kappa-beef-by-kunjumol
ചിത്രം: എജിൻ കെ.പോൾ

എല്ലും കപ്പേം (ഏഷ്യാഡ്) ഇടുക്കി സ്പെഷൽ

ആവശ്യമായ സാധനങ്ങൾ
1. കപ്പ – ഒന്നര കിലോ
2. എല്ല് (പോത്തിന്റെ മുഴനെഞ്ച്) – 1 കിലോ
3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ
4. മുളകുപൊടി – 1 ടീസ്പൂൺ
5. മല്ലിപ്പൊടി – 1 ടീസ്പൂൺ
6. മീറ്റ് മസാല – 2 ടീസ്പൂൺ
7. വെളുത്തുള്ളി – 5 അല്ലി
8. ഇഞ്ചി – 1 ചെറിയ കഷണം
9. കറിവേപ്പില – രണ്ട് തണ്ട്
10. വെളിച്ചെണ്ണ – 2 ടീസ്പൂൺ
11. കോഴിമുട്ട – 2 എണ്ണം

12. ചുവന്നുള്ളി – 100 ഗ്രാം
13. സവാള – 2 എണ്ണം
14. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
15. പച്ചമുളക് – 3 എണ്ണം
16. വെളുത്തുള്ളി – 3 അല്ലി
17. ഇഞ്ചി – 1 കഷ്ണം (ചെറുതായി അരിഞ്ഞത്)
18. കാശ്മീരി ചില്ലി– 1 ടീസ്പൂൺ
19. സാധാരണ മുളകുപൊടി – 1 ടീസ്പൂൺ
20. മല്ലിപ്പൊടി – 2 ടീസ്പൂൺ
21. മീറ്റ് മസാല – 2 ടീസ്പൂൺ
22. തേങ്ങ വറുത്തരച്ചത് – 2 ടീസ്പൂൺ
23. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. മുഴനെഞ്ച് നാലു തവണ കഴുകി വെള്ളം ഊറ്റി പരന്ന പാത്രത്തിൽ പകർന്നു വയ്ക്കുക. ശേഷം 2 മുതൽ 10 വരെയുള്ള ചേരുവകൾ അൽപം ഉപ്പും ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് 1 മണിക്കൂർ വയ്ക്കുക. ശേഷം കുക്കറിൽ വച്ച് 8 വിസിൽ വരുന്നതു വരെ വേവിക്കുക.

2. കപ്പ കൊത്തിനുറുക്കി അൽപം മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിച്ചു വെള്ളം ഊറ്റി വയ്ക്കുക.

3. ഉരുളി അടുപ്പിൽവച്ച് വെളിച്ചെണ്ണ ഒഴിച്ച് 13 മുതൽ 17 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റിയശേഷം 18 മുതൽ 21 വരെയുള്ള പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച എല്ല്, 2 സ്പൂൺ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. 

4. മസാലയും എല്ലും നന്നായി യോജിപ്പിച്ചശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പ ചേർത്തുകൊടുക്കാം. 2 മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കി വാങ്ങിവയ്ക്കാം.

English Summary : The spicy and sour flavours of the unique dishes from Idukki perfectly represents the struggles and the great will power of the farmers of the hilly Kerala district.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA