പേരു കേൾക്കുമ്പോഴെ അറിയാം വയറു നിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി, ഫന്റാസ്റ്റിക്ക് രുചിയിൽ കരിമീൻ കറി എളുപ്പത്തിൽ തയാറാക്കാം. അഷ്‌ടമുടിക്കായലിന്റെ കുഞ്ഞോളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കേരളത്തിന്റെ പ്രിയ രുചിയാണ് കരിമീൻ. ഫിഷ് നിർവാണയിലൂടെ ഈ രുചി പ്രസിദ്ധമാക്കിയത് ഷെഫ് സുരേഷ് പിള്ളയാണ്. തേങ്ങാപ്പാലിൽ കുറുകിയ ഈ കരിമീൻ കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ.
വൃത്തിയാക്കിയ മീനിലേക്കു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, 1/2 ടീസ്പൂൺ ലെമൺ ജ്യൂസ് പേസ്റ്റ് പരുവത്തിലാക്കിയത് മീനിൽ തേച്ചു പിടിപ്പിച്ച് അൽപ നേരം വയ്ക്കുക.
ഒരു ഫ്രൈയിങ് പാൻ എടുത്ത് എണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കാം.
അതേ പാനിൽ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നു മൂപ്പിക്കുക.
വല്ലാതെ ഫ്രൈ ആവാതെ നോക്കണം.
സവാള വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കുക.
സവാളയും തക്കാളിയും നന്നായി വഴന്നു കഴിയുമ്പോൾ മീൻ ചേർത്ത് വേവിക്കാം.
സവാളയും തക്കാളിയും നന്നായി വഴന്നു കഴിയുമ്പോൾ മീൻ ചേർത്ത് വേവിക്കാം.
മസാലയിൽ മീൻ നന്നായി യോജിപ്പിച്ച് എടുക്കാം.
മസാലയിൽ മീൻ സെറ്റായി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ചെറിയ തിള വരുമ്പോൾ ഓഫാക്കാം. ഫിഷ് ഫന്റാസ്റ്റിക്ക തയാർ!
ആരും പോകാത്ത രുചി വഴിയിലൂടെ ഒരു കരിമീൻ പൊള്ളിച്ചത്! വിഡിയോ കാണാം
കരിമീൻ വ്യത്യസ്തമായി ബേക്ക് ചെയ്തെടുത്താലോ? അൽപം തേങ്ങാകൊത്തും കോവയ്ക്കയും ചേർത്ത്...ഒരു സ്പൂൺ എണ്ണമാത്രം ചേർത്താണ് ഇത് തയാറാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.