ഈസ്റ്റർ വിരുന്നിന് ഒരുക്കാം 7 വിഭവങ്ങൾ

HIGHLIGHTS
  • ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും.
pidi-kozhi
Image Credit : Shutterstock
SHARE

ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. പ്രാതലിന് അപ്പവും കറിയും പിന്നെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. ഈ മേളങ്ങൾക്കൊപ്പം വിളമ്പാൻ പലതരം പലഹാരങ്ങളും അമ്മമാർ അടുക്കളയിൽ ഒരുക്കും. ഈസ്റ്റർ വിരുന്നിനു വിളമ്പാൻ ചില രുചിക്കൂട്ടുകൾ പരിചയപ്പെടാം.


ഒരു ‘പിടി’ പിടിക്കാം, കോഴിക്കറിയും കൂട്ടി

recipe-pidi-kozhi-pachakam
പിടിയും കോഴിയും

കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും. അടുപ്പിൽനിന്നു വാങ്ങിവയ്‌ക്കുന്ന കുറുക്കും അതിൽ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാൽ മുറിച്ചെടുത്തു പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. രണ്ടും നന്നായി യോജിപ്പിച്ചു നാവിലേക്കു വയ്‌ക്കാം. Read More

പാലാക്കാരുടെ നാടൻ വട്ടേപ്പം...

vattayappam

ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. വട്ടയപ്പത്തിന്റെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. Read More

ഈസ്റ്റർ ഫീസ്റ്റിനൊരുക്കാം അരി ദോശ

495199992

അമ്പതു ദിവസം നീണ്ട കഠിനനോമ്പിനു ശേഷം ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോള്‍ തീൻമേശയും സമൃദ്ധമാകണ്ടേ.. ഈസ്റ്റർ ദിനത്തിൽ ഒരുക്കാം Read More

ഈസ്റ്റർ രുചികരമാക്കാൻ റൈസ് മോൾഡ്

Rice Mould

വിരുന്നിനു വിളമ്പാൻ രുചികരമായ റൈസ് മോൾഡ് തയാറാക്കിയാലോ? Read More

ഈസ്റ്റർ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം അപ്പം, ബീഫ്, കരിക്ക് ഉലർത്ത്

appam-beef

ആഘോഷദിനങ്ങളിൽ പ്രഭാത ഭക്ഷണത്തിന് ഒന്നാം സ്ഥാനമാണ്. ഉയിർപ്പു തിരുനാൾ ആഘോഷിച്ച്, അമ്പതു ദിവസം നീണ്ട കഠിന...Read More

ഈസ്റ്റർ വിരുന്നിനു വിളമ്പാം രുചികരമായ പോർക്ക് വിന്താലു

Pork Vindaloo

രുചകരമായൊരു പോർക്ക് വിന്താലു തയാറാക്കിയാലോ? Read More

ഈസ്റ്റർ സ്പെഷൽ ഈസി റവ പുഡിങ്

Easy Pudding

എല്ലാ സന്തോഷങ്ങളും മധുരത്തിലാണ് പൂർണമാകുന്നത്. ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ‍ എത്തുമ്പോൾ അൽപം മധുരം തീർച്ചയായും വേണം. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നൊരു... Read More

English Summary : Breaking fast with 'kozhukattai' and gorging on meat: Decoding the Malayalee Easter menu.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS