വിഷു സദ്യയ്ക്കു 3 വ്യത്യസ്ത കിച്ചടി രുചികൾ: വിഡിയോ കാണാം

HIGHLIGHTS
  • വിഷു സദ്യ ഗംഭീരമാക്കാൻ വ്യത്യസ്തരുചിയിലുള്ള 3 കിച്ചടികൾ
SHARE

വീട്ടുമുറ്റത്ത് ലഭ്യമാകുന്ന പച്ചക്കറികൾ കൊണ്ട് ഒരുക്കാവുന്ന വ്യത്യസ്തരുചിയിലുള്ള 3 കിച്ചടികൾ ഈ വിഷു സദ്യയ്ക്ക് ഒരുക്കിയാലോ? ഓണ സദ്യയിൽ നിന്നും വ്യത്യസ്തമായി നാടൻ വിഭവങ്ങൾ കൊണ്ടുള്ള സദ്യയാണ് വിഷുവിനു പ്രധാനം. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ എന്നിവയൊക്കെയാണ് വിഷു സദ്യയിലെ താരങ്ങൾ. 

ചേരുവകൾ

  • കുമ്പളങ്ങ - ഒരെണ്ണത്തിന്റെ പകുതി ( പകരം കപ്ലങ്ങ – ഒന്നിന്റെ പകുതി അല്ലെങ്കിൽ 2 പച്ച മാങ്ങ)
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • തൈര് – 1 കപ്പ്
  • തേങ്ങ – 1/2 കപ്പ്
  • കടുക് – 3 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • പച്ചമുളക് – 2
  • ഉണക്കമുളക് – 3
  • കറിവേപ്പില
  • ഉപ്പ് – ആവശ്യത്തിന്
Nitya - Article image size

തയാറാക്കുന്ന വിധം

  • ഒരു ഇഞ്ച് വലുപ്പത്തിൽ കിച്ചടിക്കുള്ള പച്ചക്കറി അരിഞ്ഞുവയ്ക്കുക.
  • ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പകുതി വേവിൽ എടുക്കാം.
  • തേങ്ങ, പച്ചമുളക്, ജീരകം എന്നിവ മിക്സിയുടെ ജാറിൽ നന്നായി അരച്ച ശേഷം ഇതിലേക്കു 2 ടീസ്പൂൺ കടുക് ചേർത്ത് വീണ്ടും നന്നായി അരച്ച് എടുക്കണം. 
  • പകുതി വേവിച്ചു വച്ച പച്ചക്കറിയിലേക്കു അരപ്പ് ചേർത്ത് 3 മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യാം. തണുത്ത ശേഷം ഇതിലേക്കു അടിച്ചെടുത്ത തൈര് ചേർത്തു നന്നായി യോജിപ്പിക്കാം.
  • (മാങ്ങാ കിച്ചടി തയാറാക്കുമ്പോൾ 3 ടേബിൾസ്പൂൺ തൈര് ചേർത്താൽ മതി, മങ്ങായുടെ പുളി കണക്കാക്കി വേണം ചേർക്കാൻ.)
  • എണ്ണ ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ചു കിച്ചടിയിൽ ചേർത്ത് യോജിപ്പിച്ചു സദ്യയ്ക്ക് വിളമ്പാം.
kichadi-by-remya

English Summary : Here are three easy kichadi recipes for your Vishu Sadya using seasonal vegetables that can be found in your backyard.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA