നാടൻ കോഴി വറുത്തരച്ചത്, ഈസ്റ്റർ സ്പെഷൽ വിഡിയോ

HIGHLIGHTS
 • തേങ്ങാ വറുത്തരച്ച കോഴിക്കറി കള്ളപ്പത്തിനൊപ്പം കഴിക്കാൻ അതീവ രുചികരം.
SHARE

തനി നാടൻ രുചിയിലൊരുക്കാം തേങ്ങാ വറുത്ത് അരച്ച നാടൻ കോഴിക്കറി. കള്ളപ്പത്തിനൊപ്പം കഴിക്കാൻ അതീവ രുചികരം. കർഷകശ്രീ 2018 അവാർഡ് ജേതാവ് സ്വപ്ന ജയിംസാണ് വിഭവങ്ങൾ തയാറാക്കിയത്.

ചേരുവകൾ

 • നാടൻ കോഴി    : 1 കിലോ
 • സവാള             : 4 എണ്ണം
 • ഇഞ്ചി               : 1 വലിയ കഷ്ണം
 • വെളുത്തുള്ളി   : 1 കുടം
 • പച്ചമുളക്        : 4 എണ്ണം
 • ഉള്ളി              : 15 എണ്ണം 
 • ഇറച്ചി മസാല   : 3 ടീസ്പൂൺ
 • മുളകുപൊടി     : 2 ടീസ്പൂൺ
 • മല്ലിപ്പൊടി         : 2 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി : 1 ടീസ്പൂൺ
 • ഗരം മസാല    : 1 ടീസ്പൂൺ
 • വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് 

അരപ്പ് തയാറാക്കാൻ

 • തേങ്ങ   : 1/2 കപ്പ്
 • വറ്റൽ മുളക് : 4 എണ്ണം
 • മല്ലിപ്പൊടി : 1 ടീസ്പൂൺ
 • ഗരം മസാല : 1/2 ടീസ്പൂൺ
 • ചെറിയ ഉള്ളി : 6 എണ്ണം

പാകം ചെയ്യുന്ന വിധം

ഉരുളി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. പച്ചമുളക്, ഉള്ളി, കറിവേപ്പില ചേർക്കുക. നന്നായി വഴന്നു കഴിയുമ്പോൾ മസാലപ്പൊടി, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ഉപ്പും ചേർത്ത് ചെറു തീയിൽ വേവിക്കുക.

അരയ്ക്കാൻ ഉള്ള ചേരുവകൾ നന്നായി പാനിൽ വഴറ്റിയെടുക്കുക. തേങ്ങ നന്നായി ചുവന്നശേഷം തണുക്കാനായി വയ്ക്കുക. തണുത്തശേഷം അൽപം വെള്ളം ചേർത്ത് അരച്ചെടുത്ത് നന്നായി വെന്ത ഇറച്ചിയിൽ ചേർത്ത് തിളച്ചു കഴിയുമ്പോൾ വാങ്ങുക.

കള്ളപ്പം

 • വറുത്ത അരിപ്പൊടി : അര കിലോ
 • തേങ്ങ        : 1 എണ്ണം
 • ജീരകം      : അര ടീസ്പൂൺ
 • ചെറിയ ഉള്ളി : 4 എണ്ണം
 • പഞ്ചസാര  : 2 ടീസ്പൂൺ
 • ഉപ്പ്  : ആവശ്യത്തിന്
 • കള്ള് : 1 ഗ്ലാസ്‌

അരിപ്പൊടിയിൽ തേങ്ങ തരുതരുപ്പായി അരച്ചതു കള്ള് ചേർത്ത് നന്നായി കുഴയ്ക്കുക.  ജീരകവും ചോറും ഉള്ളിയും നന്നായി അരച്ച് ചേർക്കുക. ഇതിൽ പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് ആറു  മണിക്കൂർ പുളിച്ചതിനു ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക.

English Summary : Varutharacha chicken curry or chicken cooked in spicy, roasted coconut gravy is delicious beyond words 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA