അസാധ്യ രുചിയിലൊരുക്കാം ഫിഷ് ഇൻ കേഡ് മസാല

fish-in-curd-masala
SHARE

നല്ല പുളിയുള്ള തൈരുണ്ടോ?. രസമായിട്ടുണ്ടാക്കാം ഒരു ഫിഷ്മസാല. കുറുകിയ ഗ്രേവി ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമാകും ഈ വിഭവം എന്ന വിശ്വാസത്തിൽ തയാറാക്കി നോക്കിയാലോ മനംകവരും രുചിയിലൊരു ഫിഷ് ഇൻ കേഡ് മസാല.

ചേരുവകൾ

1. മീൻ അരക്കിലോ

2. ഗ്രാമ്പൂ രണ്ട്

   കറുവാപ്പട്ട ഒരിഞ്ചു വലുപ്പമുള്ള രണ്ടു കഷണം

   ഏലയ്ക്ക രണ്ട്

3.  എണ്ണ പാകത്തിന്

4. സവാള അരച്ചത് ഒരു വലിയ സ്പൂൺ

    ഇഞ്ചി അരച്ചത് രണ്ടു െചറിയ  സ്പൂൺ

    മഞ്ഞൾപ്പൊടി അര െചറിയ സ്പൂൺ

    ഉപ്പ് പാകത്തിന്

5. പുളിയുള്ള തൈര് ഒരു കപ്പ്, അടിച്ചത്

6. പച്ചമുളക് നാല്, അറ്റം പിളർന്നത്

   പഞ്ചസാര അൽ‌പം

   മല്ലിയില രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

 മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ േചരുവ പൊടിച്ചു വയ്ക്കണം. എണ്ണ ചൂടാക്കി മീൻ വറുത്തു കോരുക. ബാക്കിയുള്ള എണ്ണയിൽ പൊടികളും നാലാമത്തെ േചരുവയും ചേർത്തു നന്നായി വഴറ്റണം. ഇതിലേക്കു തൈര് അടിച്ചതു ചേർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക. ഇതിൽ മീനും ആറാമത്തെ േചരുവയും േചർത്തു തിരികെ അടുപ്പത്തു വച്ചു ചെറുതീയിലാക്കി ഗ്രേവി നന്നായി കുറുകി, മസാല നന്നായി പിടിക്കുന്നതു വരെ വേവിച്ചു വാങ്ങി ചൂടോടെ വിളമ്പാം.

Content Summary : Fish In Curd Masala Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS