ADVERTISEMENT

രുചിഭേദങ്ങളുടെ പെരുമഴക്കാലമാണ് ജൂലൈ മാസം, മഴക്കാലത്ത് വളരെ എളുപ്പത്തിൽ സ്വാദോടെ തയാറാക്കാവുന്ന ഒരു നാടൻ വിഭവമാണ് സൂപ്പ്. ചുവന്ന ചീര കൊണ്ടൊരു ചൂടൻ സൂപ്പ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക.
2. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 ചെറുത്
3. ബട്ടർ – 1 ടേബിൾ സ്പൂൺ
4. സവാള നേരിയതായി അരിഞ്ഞത് – 1 എണ്ണം
5. റൊട്ടി കഷണങ്ങൾ നെയ്യിൽ മൊരിച്ചത് – 1 കപ്പ്
6. കുരുമുളക് പൊടി – ആവശ്യത്തിന്
7. ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം.

English Summary : Try this delicious and nutritious soup using the red spinach that is easily grown in our yards. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com