പായസ പ്രേമികൾക്കായി പൈനാപ്പിൾപ്പായസം

HIGHLIGHTS
 • ഓണത്തിന് വ്യത്യസ്ത രുചിയിലൊരു പായസം തയാറാക്കാം
Pinapple-payasam
SHARE

പായസ പ്രേമികൾക്കായി അരിപ്പ റസ്റ്ററന്റ് ഗ്രൂപ്പിലെ കോർപറേറ്റ് ഷെഫ് അരുൺ വിജയൻ പരിചയപ്പെടുത്തുന്ന പായസ പാചകക്കുറിപ്പ് 

ചേരുവകൾ :

 • പഴുത്ത പൈനാപ്പിൾ : 500 ഗ്രാം
 • ശർക്കര സിറപ്പ് : 400 മില്ലി
 • തേങ്ങപ്പാൽ (ഇടത്തരം കനം) : 500 മില്ലി
 • നെയ്യ് : 100 മില്ലി
 • ഏലയ്ക്കപ്പൊടി : 5 ഗ്രാം
 • കശുവണ്ടി : 10 ഗ്രാം
 • ഉണക്കമുന്തിരി : 10 ഗ്രാം
 • ഉണങ്ങിയ ഇഞ്ചിപ്പൊടി : 5 ഗ്രാം
 • വറുത്ത ജീരകപ്പൊടി : 5 ഗ്രാം

പാചകം ചെയ്യുന്ന രീതി

1) പൈനാപ്പിൾ ചെറിയ സമചതുരമായി മുറിക്കുക.
2)ഒരു ഉരുളിയിൽ നെയ്യ് ചൂടാക്കുക. അരിഞ്ഞ പൈനാപ്പിൾ ചേർത്ത് പൈനാപ്പിൾ ഇളം ചൂടിൽ വേവിക്കുക.
3) ശർക്കരപ്പാനി ചേർക്കുക, ഒരുമിച്ച്
യോജിപ്പിക്കുന്നതുവരെ വേവിക്കുക.
4) ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത്
രണ്ട് മിനിറ്റ് വരെ ചെറു തീയിൽ വേവിക്കുക.
5) അടുപ്പ് നിർത്തി ജീരകപ്പൊടി, ഉണങ്ങിയ
ഇഞ്ചിപ്പൊടി, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കുക.
6) ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ബ്രൗൺ കളർ വരെ വേവിക്കുക, പായസത്തിന് മുകളിൽ ഒഴിച്ച് നന്നായി ഇളക്കുക.


English Summary : How To Make Pineapple Payasam.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}