കുക്കുമ്പർ ദോശയും ഗാർലിക് ടുമാറ്റോ ചട്ണിയുമായി മുക്തയുടെ വിഡിയോ

HIGHLIGHTS
 • എളുപ്പത്തിൽ തയാറാക്കാവുന്ന ടേസ്റ്റി ദോശ, വിഡിയോ കാണാം
special-dosa-recipe
SHARE

റവയും സാലഡ് കുക്കുമ്പറും ചേർത്തൊരു വെറൈറ്റി രുചിക്കൂട്ടുമായി മുക്ത.

ചേരുവകൾ

 • റവ – 1 കപ്പ്
 • വെള്ളം – 1 കപ്പ്
 • സാലഡ് കുക്കുമ്പർ – 2 എണ്ണം
 • പിരിയൻ മുളക് – 3 എണ്ണം
 • കുരുമുളക് 
 • തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് റവ, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് 20 മിനിറ്റ് കുതിരാനായി മാറ്റി വയ്ക്കുക. 

ശേഷം രണ്ട് സാലഡ് കുക്കുമ്പർ അരിഞ്ഞതും രണ്ട് പിരിയൻ മുളകും കുറച്ച് കുരുമുളകും ആവശ്യത്തിനു േതങ്ങ ചിരകിയതും ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ഈ മിക്സിലേക്കു കുതിർന്ന റവ കൂടി ഇട്ട് പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു വീണ്ടും ഒന്നു ചെറുതായി അരച്ചെടുക്കുക. ദോശയ്ക്കുള്ള മാവ് റെഡി. ഇനി സ്റ്റൗ കത്തിച്ച് ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം.  

ഗാർലിക് ടുമാറ്റോ ചട്ണി

ആവശ്യമായ ചേരുവകൾ

 • തക്കാളി
 • പൊട്ടുകടല
 • കുരുമുളക്
 • അണ്ടിപ്പരിപ്പ്
 • ഉഴുന്ന് പരിപ്പ്
 • പിരിയൻ മുളക്
 • മല്ലിയില
 • ചെറിയുള്ളി
 • വെളുത്തുള്ളി

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണയൊഴിച്ച് ആദ്യം ഉഴുന്ന് പരിപ്പ് ഇട്ടു കൊടുക്കുക. ശേഷം പൊട്ടുകടലയും കുരുമുളകും ഇടുക. ശേഷം തക്കാളി കഷണങ്ങളും ഒരു കഷണം ഇഞ്ചിയും ചെറിയുള്ളിയും വെളുത്തുള്ളിയും കുറച്ച് ഉപ്പും പിരിയൻ മുളകും ചേർത്തു പാത്രം അടച്ചു വച്ച് ഒന്നു വഴറ്റിയെടുക്കുക. ഇത് പാകത്തിനു വാടി വരുമ്പോൾ അണ്ടിപ്പരിപ്പ് കൂടി ചേർത്തു വഴറ്റിയെടുക്കുക. ഇവ ചൂടാറിയതിനു ശേഷം ഇതിന്റെ കൂടെ കുറച്ച് തേങ്ങയും കുറച്ച് മല്ലിയിലയും അല്പം വെള്ളവും കൂടി ചേർത്തു മിക്സിയിൽ അരച്ചെടുക്കുക. ഇനി ഇതൊന്നു താളിച്ചെടുക്കാനായി ഒരു ഫ്രൈയിങ് പാൻ വച്ച് എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ കുറച്ചു കടുക് പൊട്ടിച്ച് കുറച്ചു കറിവേപ്പിലയും വറ്റൽ മുളകും കൂടി ചേർത്തു മൂപ്പിച്ചെടുത്ത് ചമ്മന്തിയിലേക്കു ചേർക്കുക, ചട്ണി റെഡി.

Content Summary : Cucumber dosa and garlic chutney video by Muktha.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}