സൺഡ്രോപ്പ് പഴം, ജൂസ് തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • മമ്മൂട്ടി പരിചയപ്പെടുത്തിയ സൺഡ്രോപ്പ് പഴം
  • 8 ഗ്ലാസ് ജൂസ് തയാറാക്കാൻ ഒരെണ്ണം മതി
Mammootty
SHARE

ഈ പഴത്തിനു പുളിയുള്ളതു കൊണ്ടു കഴിക്കാൻ പറ്റില്ല എന്നു പലർക്കും തെറ്റിദ്ധാരയുണ്ട്, പഴം പറിച്ചു നേരിട്ടു കഴിക്കുമ്പോൾ അൽപം പുളിയുണ്ട്. പക്ഷേ നല്ല സൂപ്പർ ടേസ്റ്റിൽ ഇതിന്റെ ജൂസ് തയാറാക്കാം. 

sundrop
മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം

കോവി‍‍ഡ് കാലത്തു മമ്മൂട്ടിയാണ് സൺ‍‍ഡ്രോപ് പഴം കേരളത്തിനു പരിചയപ്പെടുത്തിയതെന്നു പറയാം. സ്വന്തം വീട്ടുവളപ്പില്‍ സൺഡ്രോപ് പഴം വിളവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകുകയും അദ്ദേഹത്തിന്റെ ബർത്ത് ഡേ കേക്കിൽ ചെടിയുടെ ഫ്രൂട്ട് സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള പഴം ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിലുടക്കും. നിറം പോലെതന്നെ ആകർഷകമായ രുചിയും സുഗന്ധവുമുണ്ട്. ഈ പഴം കൊണ്ട് ജൂസ് തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, രുചിയൊട്ടും കുറയില്ല!

ജൂസ് തയാറാക്കുന്ന വിധം

deepthi
ജൂസ് തയാറാക്കിയത് ദീപ്തി

നന്നായി പഴുത്ത ഒരു പഴം കുരുകളഞ്ഞ് ചെറുതായി മുറിച്ച് എടുക്കാം. ഇത് മുറച്ചെടുത്ത ഉടൻ തന്നെ ജൂസാക്കിയാൽ കയ്ക്കും. ഫ്രീസറിൽ ഒരു ദിവസം  വച്ച ശേഷം നന്നായി തണുപ്പിച്ച് എടുക്കണം. ശേഷം ആവശ്യത്തിനു വെള്ളവും മധുരത്തിനനുസരിച്ച് പഞ്ചസാരയും ചേർത്തു ജൂസ് തയാറാക്കാം.

Content Summary : Sun drop fruit juice recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}