വീട്ടുമെനുവിൽ വേണ്ടേ ആരോഗ്യകരമായ വെളുത്തുള്ളി അച്ചാർ?

garlic-pickle-recipe-achar-ajaykampani-istockphoto-com
Representative Image. Photo Credit : Ajaykampani / iStockPhoto.com
SHARE

ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ (Garlic) ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി. അപ്പോൾ വീട്ടു മെനുവിൽ വെളുത്തുള്ളി അച്ചാർ ഉൾപ്പെടുത്തിയാലോ? സ്കൂൾ ലഞ്ച് ബോക്സിലും യാത്ര പോകുമ്പോഴും പൊതിഞ്ഞെടുക്കാവുന്ന ഹെൽത്തി വിഭവത്തിന്റെ റെസിപ്പി ഇതാ.

ചേരുവകൾ

1. വെളുത്തുള്ളി വൃത്തിയാക്കിയത് – കാൽ കിലോ

2. എള്ളെണ്ണ – കാൽ കപ്പ്

3. മഞ്ഞൾ പൊടി – ഒരു ചെറിയ സ്പൂൺ

   കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ

   കടുക് – അര ചെറിയ സ്പൂൺ

   ഉലുവയും കടുകും വറുത്തു പൊടിച്ചത്– കാല്‍ ചെറിയ സ്പൂൺ

4. വിനാഗിരി – ഒരു കപ്പ്, തിളപ്പിച്ചാറിയത്

5. കായംപൊടി വറുത്തത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റി വെന്തു പോകാതെ മാറ്റി വയ്ക്കുക. ബാക്കി എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി മൂപ്പിക്കുക. ഇതിൽ തിളപ്പിച്ചാറിയ വിനാഗിരിയും ഉപ്പും ചേർത്തു തിളപ്പിക്കണം. എണ്ണ തെളിയുമ്പോൾ വെളുത്തുള്ളിയും കായംപൊടിയും ചേർത്തു വാങ്ങുക. ഇതു വായു കടക്കാത്ത കുപ്പിയിൽ വായ്ഭാഗത്തു നിന്നും ഒരിഞ്ചു താഴെ വരും വരെ ഇടണം. ഇടയിൽ വിടവുണ്ടാകാതെ നിറച്ചിടണം. അച്ചാറിന്റെ മുകളിൽ എണ്ണ തെളിഞ്ഞു നിൽപ്പില്ലെങ്കിൽ തിളപ്പിച്ചാറിയ എണ്ണ മീതെ ഒഴിച്ചാലും മതി.

Content Summary : Healthy Garlic Pickle Recipe by Thankam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS