കഞ്ഞിയ്ക്കൊപ്പം ചെമ്മീൻ ചമ്മന്തി, എന്താാാ രുചി...

HIGHLIGHTS
  • നാളികേരവും കടുകും ചമ്മന്തിയിലുപയോഗിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാത്രമാണ്
chammanthi-recipe
Image Credit : Santhosh Varghese/ shutterstock
SHARE

മുളക്, ഉപ്പ്, ഇഞ്ചി, ഉള്ളി എന്നിവ ഇന്ത്യയിലെല്ലായിടത്തും ചമ്മന്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, നാളികേരവും കടുകും ചമ്മന്തിയിലുപയോഗിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാത്രമാണ്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഓരോ പ്രദേശത്തേയും ചമ്മന്തിക്ക് ഓരോ പ്രത്യേകത അവകാശപ്പെടാനുണ്ട്. ചമ്മന്തിയുണ്ടാക്കാൻ ബംഗാളിൽ പപ്പായ, പൈനാപ്പിൾ എന്നിവ ഉപയോഗിക്കുമ്പോൾ, ഗുജറാത്തിൽ പേരയ്‌ക്കയും ഉപയോഗിക്കുന്നു. എന്നാൽ, ഇന്ത്യയിൽ മൽസ്യമുപയോഗിച്ചു ചെമ്മീൻ ചമ്മന്തിയുണ്ടാക്കുന്ന പരിപാടി കേരളത്തിനു മാത്രമേയുള്ളൂ.

പച്ചച്ചെമ്മീൻ ചമ്മന്തി

പച്ച ചെമ്മീൻ ഒരുപിടി അടുപ്പിൽ വച്ചു കരിയാതെ ചുട്ടെടുക്കണം. രണ്ടു തണ്ട് വേപ്പില, മൂന്ന് ചുവന്നുള്ളി, ചെറിയ ഉരുള പുളി, അര ടീസ്‌പൂൺ മുളക്‌പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കണം. അര സ്‌പൂൺ വെളിച്ചെണ്മ ചേർത്തു നല്ലതുപോലെ കുഴച്ചെടുക്കണം.

Content Summary : Chemmen chammanthi, nostalgic recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS