പാപ്‌ഡി ഛാട്ട് മസാല, തൈരും മാതളനാരങ്ങയും ചേർന്നൊരു രുചിവിസ്മയം

HIGHLIGHTS
  • ഉത്തരേന്ത്യൻ രുചികളിൽ ഏറെ പ്രസിദ്ധമാണ് ഈ രുചിക്കൂട്ട്
Papdi-Chaat
Image Credit : S B Stock / shutterstock
SHARE

എരിവും പുളിയും മധുരവും പാകത്തിനു ചേർന്നൊരു രസികൻ ചാട്ട് മസാല, ഉത്തരേന്ത്യൻ രുചികളിൽ ഏറെ പ്രസിദ്ധമാണ് ഈ രുചിക്കൂട്ട്. നമ്മുടെ നാട്ടിലെ പപ്പടം പോലെ വറുത്തെടുക്കുന്ന പാപ്‌ഡി ഛാട്ടിനു മുകളിൽ തൈരും പലവിധമസാലക്കൂട്ടുകളും ചേർത്തൊരുക്കുന്ന കൊതിപ്പിക്കുന്ന രുചിക്കൂട്ട്. പാപ്‌ഡി ഛാട്ടിന്റെ തകർപ്പൻ സ്വാദിലേക്കു എരി – പുളി മസാലക്കൂട്ടുകൾ ചേരുമ്പോൾ പിന്നെ പറയാനില്ല.

പാപ്‌ഡി ഛാട്ട് തയാറാക്കാനുള്ള ചേരുവകൾ

  • മൈദ – 1 കപ്പ്
  • റവ – 1 കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി കൈകൊണ്ടു യോജിപ്പിച്ച് എടുക്കുക. 

ഇതിലേക്കു കുറേശ്ശെ വെള്ളം ചേർത്തു ചാപ്പാത്തിയ്ക്കു കുഴയ്ക്കുന്നതിലും കൂടുതൽ അയവിൽ കുഴച്ച് എടുക്കുക. ഈ മാവ് പത്തു മിനിറ്റ് കോട്ടൺ തുണികൊണ്ടു മൂടി വയ്ക്കണം. 

ചായയ്ക്കൊപ്പം ബിസ്ക്കറ്റ് വേണ്ട സമോസ മതി, യുകെയിലെ ജനപ്രിയ പലഹാരം...

ഈ ഉരുളയെ സമാനമായ മൂന്നു ഭാഗങ്ങളായി തിരിക്കാം. ചപ്പത്തിയ്ക്കു പരത്തുന്നതുപോലെ മൈദ ചേർത്തു വട്ടത്തിൽ പരത്തി എടുക്കാം. വട്ടത്തിലുള്ള കട്ടർ(സ്റ്റിൽ ഗ്ലാസ്) ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ച് എടുക്കാം. ഇതിൽ ഫോർക്ക് ഉപയോഗിച്ച് ചെറിയ ഹോൾസ് ഇടാം.  ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ വറുത്തെടുക്കാം.

Papri-Chaat-2
Image Credit : Jim W Kasom / shutterstock

ചാട്ട് മസാല തയാറാക്കാൻ 

ഒരു ബൗളിൽ തയാറാക്കിയ പാപ്‌ഡി ഛാട്ട് നിരത്താം, ഇതിനു മുകളിലായി വേവിച്ച ഉരുക്കിഴങ്ങു പൊടിച്ചത്, സവാള ചെറുതായി അരിഞ്ഞത്, തൈര്(ആവശ്യമെങ്കിൽ അൽപം മധുരം ഇതിൽ ചേർക്കാം), ഇതിനു മുകളിലായി മല്ലിയില ചട്ണി, പുളി ചട്ണി, മസാലപ്പൊടികൾ രുചിക്ക് അനുസരിച്ച്, ബ്ലാക്ക് സോൾട്ട്, ജീരകപ്പൊടി, ഉപ്പ്, സേവ് എന്നിവ ചേർക്കാം. കളർഫുൾ ആക്കാൻ മാതളനാരങ്ങയുടെ അല്ലികൾ ചേർത്തു വിളമ്പാം.

Content Summary : Papri chaat, Relish a flavourful burst of delicacie.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS