മലബാറിലെ ചക്കരച്ചോർ, പെരുന്നാൾ വിരുന്നിലെ മധുരം

HIGHLIGHTS
  • മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ.
chakkara-chor
SHARE

ഒത്തു ചേരലിന്റെ പെരുന്നാൾ ഗംഭീരമാക്കാൻ തീൻമേശയിൽ ഒരുക്കാം രുചികരവുമായൊരു പരമ്പരാഗത വിഭവം. മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ. 

ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഒരു സവാള വലിയ കഷ്ണങ്ങളാക്കി വഴറ്റുക. ഇത് ഗോതമ്പ് കൂട്ടിലേക്ക് ഒഴിച്ച് തിളപ്പിക്കുക.  തിളച്ചുകഴിഞ്ഞാൽ സവാള അതിൽ നിന്ന്  എടുത്തു മാറ്റി അര കപ്പ് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു ചൂടാക്കുക, തിളപ്പിക്കരുത്.

febin-kunhabdulla
പാചക കുറിപ്പു തയാറാക്കിയത് : ഫെബിൻ കുഞ്ഞബ്ദുള്ള

Content Summary : Chakkara Choru or Jaggery Rice is a tasty traditional dish very popular in Malabar region.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA