മല്ലിയില ചിക്കൻ, എളുപ്പത്തിൽ തയാറാക്കാവുന്ന സൂപ്പർ വിഭവം

Mail This Article
ചിക്കൻ രുചികൾ പരീക്ഷിക്കാത്ത ഭക്ഷണപ്രേമികളുണ്ടോ? വ്യത്യസ്ത രുചിയിലൊരുക്കാം ഒരു രസികൻ ചിക്കൻ വിഭവം. ഉച്ചയൂണിനുള്ള ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം. സാൻവിച്ചിനുള്ള ഫില്ലിങ്ങായും ഉപയോഗിക്കാം.
ചേരുവകൾ
1. ചിക്കൻ, എല്ലില്ലാതെ - 100 ഗ്രാം, കഷണങ്ങളാക്കിയത്
2. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
പച്ചമുളക് - ഒന്ന്
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
മുളകുപൊടി - അര ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
3. എണ്ണ - രണ്ടു വലിയ സ്പൂൺ
4. മല്ലിയില - രണ്ടു കപ്പ്
5. മല്ലി - ഒരു വലിയ സ്പൂൺ
കറുവാപ്പട്ട - ഒരിഞ്ചു കഷണം
ഗ്രാമ്പൂ - രണ്ട്
വെളുത്തുള്ളി - രണ്ട് , മൂന്ന് അല്ലി
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 വിഭവങ്ങൾ...
പാകം ചെയ്യുന്ന വിധം
• ചിക്കൻ കഷണങ്ങളാക്കിയത് രണ്ടാമത്തെ ചേരുവ ചേർത്തു, വെള്ളം വറ്റുന്നതുവരെ വേവിക്കണം.
• പാനിൽ എണ്ണ ചൂടാക്കി, മല്ലിയില ചേർത്തു നല്ല ചൂടിൽ രണ്ടു മിനിറ്റ് വഴറ്റുക.
• ഇതിലേക്ക് ചിക്കൻ വേവിച്ചതു ചേർത്ത് വീണ്ടും ഒരു മിനിറ്റ് വേവിക്കുക.
• അഞ്ചാമത്തെ ചേരുവ ചതച്ചെടുത്തു വയ്ക്കുക.
• ഇതു ചിക്കനു മുകളിൽ വിതറി, അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പുക.
• മല്ലിയിലയ്ക്കു പകരം ഉലുവയിലയോ പുതിനയിലയോ ഉപയോഗിക്കാം.
Content Summary : Serve with rice or naan for a complete meal.