ഈ വൈന്‍ പൊളിച്ചു! ഇതിലെ ചേരുവ പറയാമോ?

Mail This Article
വൈൻ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് മുന്തിരിയാണ്. എന്നാൽ മിക്ക പഴങ്ങൾ കൊണ്ടും അതീവരുചിയിൽ വൈൻ തയാറാക്കാവുന്നതാണ്. 21 ദിവസം കൊണ്ട് അടിപൊളി വൈൻ ഉണ്ടാക്കാം. ചാമ്പങ്ങയാണ് താരം. വീട്ടിൽ ചാമ്പങ്ങ ഉണ്ടെങ്കിൽ എളുപ്പവഴിയിൽ വൈൻ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചാമ്പയ്ക്ക - ഒരു കിലോ
വെള്ളം - ഒരു ലീറ്റർ
പഞ്ചസാര - ഒരു കിലോ
ഈസ്റ്റ് - 5 ടീസ്പൂൺ
കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – 4 എണ്ണം വീതം
ഗോതമ്പ് - ഒരു പിടി
പാകം ചെയ്യുന്ന വിധം
ചാമ്പയ്ക്ക വൃത്തിയായി കഴുകി കുരു കളഞ്ഞെടുക്കുക. വൃത്തിയാക്കിയ ചാമ്പയ്ക്ക വെള്ളം ഒഴിച്ചു തിളപ്പിക്കുക. ചൂട് ആറിയതിനുശേഷം പഞ്ചസാരയും ഈസ്റ്റും ഗോതമ്പു നുറുക്കും മസാലകളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചില്ലു ഭരണിയിൽ ഒഴിച്ചു നന്നായി മൂടിക്കെട്ടിവയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം. 21 ദിവസം കഴിയുമ്പോൾ ഊറ്റി അരിച്ചെടുത്തു കുപ്പികളിലാക്കി സൂക്ഷിക്കാം.
English Summary: Homemade Rose Apple (Chambakka) Wine Recipe