ADVERTISEMENT

റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന പച്ചരി സാധാരണയായി ഇഡ്ഡലിയും ദോശയും പത്തിരിയുമൊക്കെ ഉണ്ടാക്കാനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിച്ച് ബിരിയാണിയുടെ രുചിയില്‍ ഒരു അടിപൊളി അരിവിഭവം ഉണ്ടാക്കിയാലോ? ഇന്‍സ്റ്റഗ്രാമില്‍ തൌഫീക്ക് എന്ന വ്ളോഗര്‍ പങ്കുവച്ച ഈ 'റേഷന്‍ കട ബിരിയാണി' എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.

തയാറാക്കുന്ന വിധം

ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക കുക്കര്‍ അടുപ്പത്ത് വച്ച്, 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിക്കുക. ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക. ഉള്ളി നൈസായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. 

ഇതിലേക്ക് ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേര്‍ക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേര്‍ക്കുക. നന്നായി ഇളക്കുക

നേരത്തെ കഴുകി വെള്ളം വാര്‍ത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക. ഇതിലേക്ക് അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക  കുക്കറിന്‍റെ അടപ്പ് വച്ച് ഒരു വിസില്‍ അടിച്ചാല്‍ ഓഫാക്കുക. തണുത്ത ശേഷം കഴിക്കാം.

English Summary:

ഇത്ര എളുപ്പമോ? റേഷൻ കടയിലെ പച്ചരി കൊണ്ടൊരു സ്പെഷല്‍ ബിരിയാണി! ​| Easy Biryani Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com