ADVERTISEMENT

ചോറിന്‍റെ കൂടെ കഴിക്കാന്‍ കറികളോ തോരനോ പപ്പടമോ ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത്, ഒരു അടിപൊളി ഈന്തപ്പഴ അച്ചാര്‍ ആയാലോ? പച്ചമുളകും ഈന്തപ്പഴവും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ 'സ്വീറ്റ് ആന്‍ഡ്‌ സ്പൈസി' വിഭവം, മധുരപ്രേമികള്‍ക്കും എരിവ് വേണ്ടവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച്, എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു അടിപൊളി ഈന്തപ്പഴ അച്ചാര്‍ പരീക്ഷിച്ചു നോക്കൂ!

ചേരുവകൾ

എള്ളെണ്ണ - 2 ടേബിൾസ്പൂൺ

ഈന്തപ്പഴം - 20

കടുക് - 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ

പച്ചമുളക് - 12

കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

വെള്ളം - 1/2 കപ്പ്

ഉപ്പ്

വിനാഗിരി - 1/2 കപ്പ്

ശർക്കര പൊടി - 2 ടേബിൾസ്പൂൺ

കായം പൊടി - 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

- ഒരു ചട്ടി അടുപ്പത്തുവെച്ച് എണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ഇട്ടു പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് നെടുകെ കീറിയത് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി മൂപ്പിച്ചെടുക്കുക.

- ഇതിലേക്ക് കശ്മീരി മുളകുപൊടി, അരക്കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. 

- തിളച്ചുവരുമ്പോള്‍ ഈന്തപ്പഴം കുരു കളഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. ചെറിയ തീയില്‍ ഇത് നന്നായി വേവിച്ചെടുക്കുക. 

- ശേഷം, വിനാഗിരി, ശര്‍ക്കര, കായം പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി ചെറിയ തീയില്‍ വെള്ളം വറ്റിച്ചെടുക്കുക.

- ഇത് ബിരിയാണി, ചോറ് മുതലായവയ്ക്കൊപ്പം സൈഡ് ഡിഷ്‌ ആയി വിളമ്പാം.

English Summary:

Dates Pickle Kerala Style

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com