ADVERTISEMENT

കിള്ളി സാമ്പാർ, തമിഴ് സ്റ്റൈൽ സ്പെഷൽ സാമ്പാർ. പച്ചക്കറികൾ ഒന്നും ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാവുന്ന കിടിലൻ സാമ്പാർ. ഇഡ്ഡലി, ദോശ, ചോറ് എന്നിവയുടെ കൂടെ നല്ലൊരു വിഭവം.

ചേരുവകൾ

ചെറിയ ഉള്ളി -15 – 20 എണ്ണം

സവാള -1/2 എണ്ണം

തക്കാളി -1 എണ്ണം

സാമ്പാർ പരിപ്പ് (തുവര പരിപ്പ് ) വേവിച്ചത് - 1 കപ്പ്‌

പുളി പിഴിഞ്ഞത് -1 നെല്ലിക്ക വലിപ്പത്തിൽ പുളി പിഴിഞ്ഞു എടുത്തത് 

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

സാമ്പാർ പൊടി - 1 ടീസ്പൂൺ 

ചുവന്ന മുളക് (വറ്റൽ മുളക് )- 8 തൊട്ട് 10 എണ്ണം 

കടുക് - 1/2 ടീസ്പൂൺ

ഉലുവ - 1/2 ടീസ്പൂൺ

കായം പൊടി - 1/4 ടീസ്പൂൺ 

വെളിച്ചെണ്ണ /എണ്ണ - 1 1/2 ടീസ്പൂൺ

മല്ലിയില

ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതിലേക്കു ഉലുവ കൂടി ചേർത്ത് കളർ മാറുന്നത് വരെ ഇളക്കുക.

അതിലേക്കു കായം പൊടി, ചുവന്ന മുളക് രണ്ടായി പൊട്ടിച്ചതും ഇട്ടു കൊടുത്ത് ഇളക്കുക. ഈ സാമ്പാറിന്റെ പ്രത്യേകത തന്നെ ചുവന്ന മുളകിന്റെ ടേസ്റ്റ് ആണ്. അതിനുശേഷം ചെറിയ ഉള്ളി ഇട്ടു വഴറ്റുക. അതിലേക്കു സവാള കൂടി ഇട്ടു വഴറ്റുക. ചെറിയ ഉള്ളി, സവാള എന്നിവ വഴറ്റി കഴിഞ്ഞാൽ തക്കാളി കൂടി ചേർത്ത് തക്കാളി മയം വരുന്നത് വരെ ഇളക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം വേവിച്ച പരിപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഇളക്കുക.അതിന്റെ കൂടെ തന്നെ പുളി പിഴിഞ്ഞത് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. സാമ്പാർ കുറച്ചു വെള്ളം പോലെ ആണ് വേണ്ടത്. ഒരു പാട് കട്ടിയായി പോകരുത്. സാമ്പാർ നന്നായി തിളച്ചാൽ മല്ലിയില ചേർത്ത് ഒരു സെക്കന്റ്‌ കൂടി തിളപ്പിച്ചു തീ അണയ്ക്കാം.

English Summary:

Easy Killi Sambar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com