ADVERTISEMENT

മീൻ ഇല്ലാതെ ഫിഷ് കറി കഴിച്ചിട്ടുണ്ടോ? ചോറിന് സൂപ്പർ ടേസ്റ്റാണ്. സിംപിളായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് അറിയാം. 

ചേരുവകൾ 

തക്കാളി - 2 എണ്ണം (വലുത് )

സവാള - 1   (ചെറുത് )

ഇഞ്ചി - ഒരു ചെറിയ കഷ്ണം 

പച്ചമുളക് - 4 എണ്ണം 

മഞ്ഞൾപ്പൊടി  - 1/ 2  ടീസ്പൂൺ 

മല്ലിപ്പൊടി - 1  1 /2  ടീസ്പൂൺ 

മുളകുപൊടി  –  2  1/ 2  ടീസ്പൂൺ 

ഒന്നാം പാൽ - 1/ 2 കപ്പ്  

രണ്ടാം പാൽ-  1 1/ 2  കപ്പ് 

കുടംപുളി - 3 കഷ്ണം (ചെറുത്)

ചെറിയ ഉള്ളി - 5 എണ്ണം 

വറ്റൽ മുളക് - 3 എണ്ണം 

കറി വേപ്പില 

വെളിച്ചെണ്ണ 

ഉപ്പ് 

വെള്ളം 

തയാറാക്കുന്ന വിധം 

ഒരു ചട്ടിയിലേക്കു തക്കാളി ,സവാള, ഇഞ്ചി, പച്ചമുളക് ,കറിവേപ്പില , മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് , കുടംപുളി, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത്  കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്തു വേവിക്കാൻ വയ്ക്കാം. തക്കാളി വേവായാൽ രണ്ടാം പാൽ ചേർത്ത് കൊടുക്കാം. രണ്ടാം പാൽ ചേർത്ത ശേഷം കറി തിളച്ചു വരുന്നത് വരെ ഒരു തവി ഉപയോഗിച്ച് കറിപതുക്കെ അനക്കി കൊടുക്കണം. (പാൽ പിരിയാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.)

രണ്ടാം പാൽ തിളച്ചു ഒന്ന് കുറുകി വന്നാൽ ഒന്നാം പാൽ ചേർത്ത് കൊടുക്കാം. ഒന്നാം പാൽ ചേർത്താലും തിള വരുന്ന വരെ പതുക്കെ തവി കൊണ്ട് അനക്കി കൊടുക്കാം. കറി തിളച്ചു തുടങ്ങിയാൽ സ്റ്റൗവ് ഓഫ് ചെയ്യാം. ഇനി ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി മുറിച്ചത് ചേർത്ത് മൂപ്പിക്കുക. ഉള്ളി മൂത്തുവരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും അര ടീസ്പൂൺ മുളക് പൊടിയും കൂടി ചേർത്ത് മൂപ്പിച്ചു കറിയിലേക്കു ചേർത്ത് കൊടുക്കുക. നമ്മുടെ ടേസ്റ്റി മീൻ ഇല്ലാത്ത മീൻ കറി തയാർ.

English Summary:

Simple Vegetarian Fish Curry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com