മീൻ ഇനി ഇങ്ങനെ പൊരിച്ചെടുക്കാം; ഈ മസാലക്കൂട്ട് വെറൈറ്റിയാണ്!

Mail This Article
മീൻ വറുക്കുവാനായി പലരീതിയിലുള്ള മസാലക്കൂട്ടും തയാറാക്കാവുന്നതാണ്. കറിയെക്കാൾ മിക്കവർക്കും പ്രിയം ഫ്രൈ തന്നെയാണ്. വ്യത്യസ്ത രീതിയിൽ സൂപ്പർ ടേസ്റ്റിൽ മീൻഫ്രൈ തയാറാക്കാം. ഇതിലെ മസാലയാണ് ഹൈലൈറ്റ്. എങ്ങനെ തയാറാക്കുമെന്നു നോക്കാം.
ചേരുവകൾ
മീൻ
ചെറിയുള്ളി– 10 എണ്ണം
വെളുത്തുള്ളി 5 അല്ലി
ഇഞ്ചി ചെറിയ കഷണം
തക്കാളി പകുതി
പച്ചമുളക് 2 എണ്ണം
കശ്മീരി മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾ 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 3 തണ്ട്
2 നാരങ്ങാനീര്
വെളിച്ചെണ്ണ 1 ടീസ്പൂൺ
വെള്ളം 1/2 കപ്പ്
പെരുംജീരകം– 1/2 ടീസ്പൂൺ
കുരുമുളക്–1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് മീൻ ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മസാലക്കൂട്ട് മീനിലേക്ക് തേച്ചെടുക്കണം. ശേഷം അരമണിക്കൂറോളം ഫ്രിജിൽ വയ്ക്കാം. ശേഷം പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കണം.
ബാക്കിയുള്ള അരച്ച മസാലയും വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പാനിൽ നന്നായി ചൂടാക്കാം. അതിലേക്ക് വറുത്തുവച്ച മീനും കറിവേപ്പിലയും ചേർത്ത് നന്നായി വറ്റിച്ചെടുക്കാം. സൂപ്പർ ടേസ്റ്റിൽ വെറൈറ്റി മീൻമസാല റെഡി. ആർക്കും എളുപ്പത്തിൽ ഈ ഫിഷ് മസാല തയാറാക്കാം.