Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീരകക്കഞ്ഞി രുചിച്ച് നോമ്പു തുറക്കാം

Jeerakakanji

ശരീരത്തിനു വിശപ്പും മനസ്സിനു വിരുന്നും ആത്മാവിനു വിശുദ്ധിയുമാണു റമസാൻ. നോമ്പുതുറക്കാൻ ജീരകക്കഞ്ഞിയുടെ രുചിക്കൂട്ടായാലോ?

Click here to read Iftar Special Recipes in English

1 കൈമ അരി – അരക്കപ്പ്

2 തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ചുവന്നുള്ളി – അഞ്ച് അല്ലി

നല്ല ജീരകം – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വാരി, പാകത്തിനു വെള്ളം ചേർത്തു കുറുക്കിയ രീതിയിൽ വേവിച്ചെടുക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിൽ അരയ്ക്കുക.

∙ ഈ അരപ്പ്, ഒരു കപ്പ് വെള്ളത്തിൽ കലക്കി, വേവിച്ച അരിയിലേക്കു ചേർത്തു നന്നായി തിളപ്പിച്ചെടുക്കണം.

∙ചൂടോടെ വിളമ്പാം.

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.