Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റിന്റെ കഥ

chocolate day

രാജ്യാന്തര ചോക്ലേറ്റ് ദിനമാണ് ജൂലൈ ഏഴിന്. ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയി ലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷ ങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങ ളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാ ക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു. 

മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു. 

ചോക്ലേറ്റ് വിവിധ തരമുണ്ട്. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്. ഡാർക്ക് ചോക്ലേറ്റ് (കൊക്കോ സോളിഡും കൊക്കോ ബട്ടറും പഞ്ചസാരയും േചരുന്ന ചോക്ലേറ്റ്), മിൽക്ക് ചോക്ലേറ്റ് (കൊക്കോസോളിഡി നൊപ്പം കൊക്കോ ബട്ടറും ഷുഗറും മിൽക്ക് പൗഡറും ചേരുന്ന ഉൽപന്നം), വൈറ്റ് ചോക്ലേറ്റ് (കൊക്കോ ബട്ടറിനൊപ്പം ഷുഗറും പാൽ ഉൽപന്നങ്ങളും ചേരുന്ന ചോക്ലേറ്റ്) തുടങ്ങിയവയാണു വിവിധതരം ചോക്ലേറ്റുകൾ.

ഇതു കൂടാതെ പ്ലെയിൻ ചോക്ലേറ്റ് വേറെയും. എന്നാൽ ഡാർക്ക് ചോക്ലേറ്റാണു ലോകമെങ്ങും റാങ്കിങ്ങിൽ ഒന്നാമൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ കൊക്കോയുടെ അളവു കൂടുതലായിരിക്കും ഇത്തരം ചോക്ലേറ്റുകൾ കൂടാതെ ലോ ഷുഗർ, ഗ്ലൂട്ടൻ ഫ്രീ തുടങ്ങിയവയും  വിപണി കീഴടക്കി ക്കഴിഞ്ഞു. ഇതു കൂടാതെ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയിൽ കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളും ഭക്ഷ്യ ലോകത്തു സജീവമാണ്. ഹണി ഫില്ലിങ്, ഫ്രൂട്ട് ഫില്ലിങ് തുടങ്ങി ചോക്ലേറ്റിനൊപ്പം തേനും വിവിധയിനം പഴങ്ങളും ചേർത്തുള്ള രുചികരമായ പരീക്ഷണ ങ്ങളും ഹോംമെയ്ഡ് ചോക്ലേറ്റുകളുടെ പ്രത്യേകതയാണ്. 

ചോക്ലേറ്റുകളുടെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പും മധുരവും അമിതമായി ചേരുന്നതു മൂലമാണു ഗുണം നഷ്ടപ്പെടുന്നത്. എന്നാൽ മധുരം കുറച്ചു ചെറിയ അളവിൽ ചോക്ലേറ്റു കഴിക്കുന്നതു പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധി ക്കുമെന്നാണു കണ്ടെത്തൽ. 

രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർ ത്താനും സഹായിക്കുമെന്ന അവകാശവുമായി വ്യത്യസ്തമായ ചോക്ലേറ്റുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണ ചോക്ലേ റ്റുകളിലുള്ളതിനെക്കാൾ കൊഴുപ്പും മധുരവും കുറച്ചാണ് ഇവ ഉണ്ടാക്കുന്നത്. 70 ശതമാനം കൊഴുപ്പും മധുരവും എന്ന അവസ്ഥ കുറച്ച് 30 ശതമാനമായി താഴ്ത്തിയാൽ ഔഷധ ഗുണം തിരികെ കിട്ടുമത്രേ. കൊക്കോച്ചെടിയുടെ നീരു ചേർത്താൽ പഞ്ചസാരയ്ക്കു തുല്യം രുചിയായി. ബുദ്ധിശക്തി കൂട്ടുന്ന ഘടകങ്ങളും ചോക്ലേറ്റുകളിലുണ്ടെന്നും ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.