കറുമുറെ കൊറിക്കാൻ ചിക്കൻ ഫ്രൈ

എളുപ്പത്തിൽ തയാറാക്കാവുന്നൊരു തകർപ്പൻ ചിക്കൻ ഫ്രൈ പരിചയപ്പെടാം. വളരെ കുറച്ച് ചേരുവകൾക്കൊണ്ട് പെട്ടെന്ന് തയാറാക്കാം.

ബോൺലെസ് ചിക്കൻ – 500 ഗ്രാം
തൈര് – അര കപ്പ്
ഉപ്പ് – കാൽ ടീസ്പൂൺ
ഏതെങ്കിലും ചീസ് ബിസ്ക്കറ്റ് (Monaco) പൊടിച്ചത് - 2 കപ്പ്
ഫ്ലേവർ ഇല്ലാത്ത എണ്ണ – വറുക്കാൻ ആവശ്യത്തിന്


Click here to read this in English

തയാറാക്കുന്ന വിധം

∙ചിക്കൻ കഷണങ്ങളിൽ തൈരും ഉപ്പും പുരട്ടി 15 മിനിറ്റ് വയ്ക്കുക.

∙ചിക്കൻ കഷണങ്ങൾ പൊടിച്ച ബിസ്ക്കറ്റിൽ റോൾ ചെയ്ത് എണ്ണയിൽ വറുത്തെടുക്കാം. വറുക്കുന്നതിനു പകരം ബേക്ക് ചെയ്യണമെങ്കിൽ 200 ഡിഗ്രിയിൽ 15 മിനിറ്റ് വയ്ക്കാം, ഇരുവശവും വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം.

ഈസി കുക്കിങ് ടിപ്

ബിസ്ക്കറ്റ് പൊടിച്ചതിനു പകരം ബ്രഡ് പൊടിച്ചതും ഉപയോഗിക്കാം.