മഴയ്ക്കൊപ്പം കൊറിയ്ക്കാം മസാല നിലക്കടല

നിലക്കടല കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തയാറാക്കാവുന്നൊരു മസാല കൂട്ട് പരിചയപ്പെടാം.

േചരുവകള്‍
1.നിലക്കടല അര കിലോ
2.വറ്റൽമുളക് ആറ്
ഇഞ്ചി ഒരിഞ്ചു ചതുരക്കഷണം
വെളുത്തുള്ളി അല്ലി ഒരു ചെറിയ സ്പൂൺ
ജീരകം ഒരു വലിയ നുള്ള്
കായം, ഉപ്പ്, മഞ്ഞൾപ്പൊടി പാകത്തിന്
3.കടലമാവ് അര കപ്പ്
അരിപ്പൊടി ഒരു വലിയ സ്പൂൺ
സോഡാപ്പൊടി രണ്ടു നുള്ള്
കുരുമുളക്, തരുതരുപ്പായി
പൊടിച്ചത് അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙നിലക്കടല അധികം കരുകരുപ്പാകാതെ മൂപ്പിച്ചു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു വയ്ക്കുക.
∙മൂന്നാമത്തെ ചേരുവയും അരപ്പും അല്‍പം വെള്ളം ചേർത്തു കുറുകെ കലക്കുക.
∙കടല അല്‍പാല്‍പം വീതം ഈ മാവിൽ ഇട്ട് ഇളക്കി ചൂടായ എണ്ണയിലിട്ടു കട്ടകെട്ടാതെ വറുത്തുകോരുക.