Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ട് സൂപ്പുകൾ

soup

ചീര ഇലയും തക്കാളിയും ഏവർക്കും പരിചിതമാണ്. ഇരുമ്പിന്റെ ഗുണഗണങ്ങൾ നിറഞ്ഞ ചീര സൂപ്പും എല്ലാവരുടെയും വീട്ടിലുള്ള തക്കാളിപ്പഴം കൊണ്ട് തയാറാക്കാവുന്ന  തക്കാളി സൂപ്പിന്റെയും രുചിക്കൂട്ട് പരിചയപ്പെടാം.

ചീര സൂപ്പ്

1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക.
2. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 ചെറുത്
3. ബട്ടർ – 1 ടേബിൾ സ്പൂൺ
4. സവാള നേരിയതായി അരിഞ്ഞത് – 1 എണ്ണം
5. റൊട്ടി കഷണങ്ങൾ നെയ്യിൽ മൊരിച്ചത് – 1 കപ്പ്
6. കുരുമുളക് പൊടി – ആവശ്യത്തിന്
7. ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ

ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം. 

തക്കാളി സൂപ്പ് 

തക്കാളി പഴം കൊണ്ടൊരു സൂപ്പ് തയാറാക്കി നോക്കാം.

1. തക്കാളി – 4 എണ്ണം
2. ബട്ടർ – 1 ടേബിൾ സ്പൂൺ, ഉള്ളി അരിഞ്ഞത് – 1 കപ്പ്
3. മൈദ – 1 ടേബിൾ സ്പൂൺ
4. പഞ്ചസാര – 1 സ്പൂൺ
5. ചീസ് ചുരണ്ടിയത് – ആവശ്യത്തിന്
6. നൂഡിൽസ് വേവിച്ചത് – അര കപ്പ്

തക്കാളി രണ്ട് കപ്പ് വെള്ളമൊഴിച്ച് വേവിച്ച ശേഷം മിക്സിയിൽ അരച്ച് അരിച്ചു വയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി ഉള്ളി മൊരിച്ചശേഷം മൈദയിട്ട് വഴറ്റുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളവും തക്കാളി അരച്ചതും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. നൂഡിൽസ് വേവിച്ചതു ചേർ‌ത്ത് ഇറക്കാം. വിളമ്പാനുള്ള ബൗളിലാക്കി മീതെ ചീസ് ചുരണ്ടിയത് ഇട്ട് ചൂടോടെ വിളമ്പാം.